Skip to main content

കിയോസ്‌ക് സ്റ്റാഫ് നിയമനം

കുടുംബശ്രീക്ക് കീഴില്‍ കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍  അവസര്‍ സ്‌കീം പ്രകാരം ലഭിച്ച വിപണന സംവിധാനത്തിലേക്ക് (കിയോസ്‌ക്) സെയില്‍സ് സ്റ്റാഫിനെ നിയമിക്കുന്നു. പള്ളിക്കല്‍, കൊണ്ടോട്ടി, പുളിക്കല്‍, തേഞ്ഞിപ്പാലം, എ.ആര്‍.നഗര്‍, കൊണ്ടോട്ടി, ചേലേമ്പ്ര, പെരുവള്ളൂര്‍ എന്നീ തദ്ദേശ സ്ഥാപന പരിധിയിലെ സ്ഥിരതാമസക്കാരായ കുടുംബശ്രീ അയല്‍ക്കൂട്ടാംഗങ്ങളോ, കുടുംബാംഗങ്ങളോ ആയ ഡിഗ്രി യോഗ്യതയുളള വനിതാ ഉദ്യോഗാര്‍ത്ഥികളെയാണ് പരിഗണിക്കുക. കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഇംഗ്ലീഷ്, ഹിന്ദി ഭാഷകള്‍ കൈകാര്യം ചെയ്യുന്നതിനുള്ള പരിജ്ഞാനം എന്നിവ അഭിലഷണീയം.   ഉദ്യോഗാര്‍ത്ഥികള്‍ സ്വന്തം കൈപ്പടയില്‍ തയ്യാറാക്കിയ അപേക്ഷയും വിശദമായ ബയോ ഡാറ്റയും   സര്‍ട്ടിഫിക്കറ്റുകളുടെ കോപ്പിയും സഹിതം മേല്‍ പറഞ്ഞ തദ്ദേശ സ്ഥാപനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന കുടുംബശ്രീ സി.ഡി.എസ് ഓഫീസുകളില്‍ മാര്‍ച്ച് 1 നകം സമര്‍പ്പിക്കണം.
 

date