Skip to main content

സിറ്റി റേഷനിംഗ് ഓഫീസിന് മാറ്റം

 

നോര്‍ത്ത് റെയില്‍വേ സ്റ്റേഷന് സമീപം പ്രവര്‍ത്തിച്ചിരുന്ന എറണാകുളം സിറ്റി റേഷനിംഗ് ഓഫീസ് മാര്‍ച്ച് 1 മുതല്‍ കടവന്ത്ര ഗാന്ധിനഗറിലുളള കേരള സ്റ്റേറ്റ്  കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്‍ (മാര്‍ക്കറ്റ് ഫെഡ്) കേന്ദ്ര കാര്യാലയത്തിലേക്ക്  മാറ്റി. റേഷന്‍ വിതരണം സംബന്ധമായ എല്ലാ അന്വേഷണങ്ങള്‍ക്കും ഇനി മുതല്‍ ഗാന്ധിനഗറിലുളള ഓഫീസുമായി ബന്ധപ്പെടണമെന്ന് സിറ്റി റേഷനിംഗ് ഓഫീസര്‍ അറിയിച്ചു. ഫോണ്‍ നമ്പര്‍ 0484-2390809

date