Skip to main content

സൗജന്യ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു  

കേന്ദ്രസര്‍ക്കാര്‍ പദ്ധതിയായ ദേശീയ നഗര ഉപജീവന പദ്ധതിയുടെ (NULM) കീഴില്‍, കുടുംബശ്രീ മുഖേന നടപ്പിലാക്കുന്ന ഐ.എച്ച്.ആര്‍.ഡി ആരംഭിക്കുന്ന സൗജന്യ കോഴ്‌സുകളിലേക്ക് അപേക്ഷകള്‍ ക്ഷണിച്ചു. കോഴ്‌സുകള്‍ നടക്കുന്നത്  കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ ഫിനിഷിങ്ങ് സ്‌കൂളിലാണ്. 

കോഴ്‌സിന്റെ വിവരങ്ങള്‍ ചുവടെ:  ഫീല്‍ഡ് ടെക്‌നീഷ്യന്‍-അതര്‍  ഹോം അപ്ലയന്‍സസ്.യോഗ്യത: എസ്.എസ്.എല്‍.സി.   പ്രായം 18-30 വരെ. കാലാവധി  മൂന്ന്  മാസം.  അപേക്ഷകര്‍ കോര്‍പറേഷന്‍ /മുന്‍സിപ്പാലിറ്റി പരിധിയില്‍  താമസിക്കുന്ന, ഒരു ലക്ഷം രൂപയില്‍ താഴെ വാര്‍ഷിക കുടുംബ വരുമാനം ഉള്ളവരോ ആയിരിക്കണം. പിഎംഎവൈ ഗുണഭോക്താക്കള്‍ക്കും കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പില്‍ അംഗങ്ങള്‍/അതിദരിദ്രര്‍/ആശ്രയ ഗുണഭോക്താക്കള്‍ ആയിട്ടുള്ളവര്‍ക്കും മുന്‍ഗണന. അയല്‍ക്കൂട്ട അംഗങ്ങള്‍ക്കും അപേക്ഷിക്കാം.  താത്പര്യമുള്ളവര്‍ 0484 2985252 എന്ന നമ്പറില്‍ മോഡല്‍ ഫിനിഷിങ്ങ് സ്‌കൂള്‍ ഓഫീസുമായി ബന്ധപെടുകയോ അല്ലെങ്കില്‍  താമസിക്കുന്ന മുന്‍സിപ്പാലിറ്റി/കോര്‍പ്പറേഷനിലെ NULM ഓഫീസുമായോ ബന്ധപ്പെടുക. അപേക്ഷിക്കേണ്ട അവസാന തീയതി മാര്‍ച്ച് അഞ്ച്.

date