Skip to main content

ആഗോള ഉത്തരവാദിത്ത ടൂറിസം ഉച്ചകോടി ഉദ്ഘാടനം ഇന്ന് (ഫെബ്രു. 26)

കോട്ടയം: സംസ്ഥാന ഉത്തരവാദിത്ത ടൂറിസം മിഷൻ സംഘടിപ്പിക്കുന്ന ആഗോള ടൂറിസം ഉച്ചകോടി ഇന്ന് (ഫെബ്രുവരി 26) രാവിലെ 9 മണിക്ക് കുമരകം ലേക്ക് സോങ്ങ് റിസോർട്ടിൽ ടൂറിസം പൊതുമരാമത്ത് മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. സഹകരണ - രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കും.
തോമസ് ചാഴികാടൻ എം.പി. മുഖ്യാതിഥിയാകും.
യു.എൻ പ്രതിനിധി സൂസൻ ഫെർഗൂസൺ, രാജ്യാന്തര ഉത്തരവാദിത്ത ടൂറിസം സ്ഥാപകൻ ഡോ. ഹാരോൾഡ് ഗുഡ്വിൻ എന്നിവർ മുഖ്യ പ്രഭാഷണം നടത്തും.
15  വിദേശ പ്രഭാഷകർ നേരിട്ടും 20 പേർ ഓൺലൈനായും പങ്കെടുക്കും. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽനിന്നു പ്രതിനിധികളും പ്രഭാഷകരും ഉച്ചകോടിയിൽ പങ്കെടുക്കുന്നുണ്ട്.
രജിസ്‌ട്രേഡ് ഡെലിഗേറ്റ്‌സ് ഉൾപ്പെടെ 200 പേരാണ് ഉച്ചകോടിയിൽ സംബന്ധിക്കുന്നത്. പന്ത്രണ്ടിലധികം വിവിധ സെഷനുകളിലായി
60 പ്രഭാഷകർ ഉച്ചകോടിയിൽ സംസാരിക്കും. 28നാണ് ഉച്ചകോടിയുടെ സമാപനം

date