Skip to main content

യു.ഷറഫലിക്ക് സ്വീകരണം നല്‍കി

കേരള സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റായി ചുമതലയേറ്റ യു. ഷറഫലിക്ക് മലപ്പുറം ജില്ലാ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറത്ത് നല്‍കിയ പൗര സ്വീകരണം കായിക വകുപ്പ് മന്ത്രി  വി. അബ്ദുറഹിമാന്‍  ഉദ്ഘാടനം ചെയ്തു. കായിക രംഗത്ത് മുന്നേറ്റമുണ്ടാക്കുന്നതിനും ജനാധിപത്യ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിനും പുതുതായി തെരഞ്ഞെടുക്കപ്പെട്ട സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റിന് കഴിയണമെന്ന് മന്ത്രി വി. അബ്ദുറഹിമാന്‍ അഭിപ്രായപ്പെട്ടു. കായിക മേഖലയില്‍ നുതന സാങ്കേതിക വിദ്യകള്‍ കൊണ്ടു വരുന്നതിനും സംസഥാന സര്‍ക്കാറിന്റെ കയിക നയങ്ങള്‍ നടപ്പാക്കുന്നതിനും സ്പോര്‍ട്സ് കൗണ്‍സില്‍ മുന്‍കയ്യെടുക്കണമെന്നും മന്ത്രി പറഞ്ഞു. സ്വീകരണത്തോടനുബന്ധിച്ച് കായിക പ്രതിഭകളുടെ സംഗമവും നടന്നു.

ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് വി.പി അനില്‍ അദ്ധ്യക്ഷത വഹിച്ചു. അഡ്വ. യു.എ.ലത്തീഫ് എം.എല്‍.എ യു.ഷറഫലിയെ ഉപഹാരം നല്‍കി ആദരിച്ചു.  പി ഉബൈദുള്ള എം.എല്‍.എ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്  പ്രസിഡന്റ് എം.കെ. റഫീഖ, മലപ്പുറം നഗര സഭാ ചെയര്‍മാന്‍ മുജീബ് കാടേരി, മലപ്പുറം  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡ പ്രസിഡന്റ് അഡ്വ. അബ്ദുറഹിമാന്‍ കാരാട്ട്, മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടി, വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ ടി.കെ ഹംസ, എ.ഡി.എം. എന്‍.എം. മെഹറലി, മുന്‍  ജില്ലാ  പോലീസ് മേധാവി  യു. അബ്ദുള്‍ കരീം,  അസി. കമാന്‍ഡന്റ് ഹബീബ് റഹ്മാന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ എക്സിക്യൂട്ടീവ് അംഗങ്ങളായ  കെ.എ. നാസര്‍, സി. സുരേഷ്, ജില്ലാ ഫുട്ബോള്‍ അസോസിയേഷന്‍ സെക്രട്ടറി ഡോ. പി.എം. സുധീര്‍കുമാര്‍, സൂപ്പര്‍ സ്റ്റുഡിയോ അഷ്റഫ്, ജില്ലാ  സ്പോര്‍ട്സ്  കൗണ്‍സില്‍ എക്സിക്യൂട്ടീവ്  അംഗം പി. ഹൃഷികേശ്കുമാര്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ സെക്രട്ടറി യാസര്‍ അന്‍സാരി  തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലയിലെ വിവിധ അസോസിയേഷനുകളും ക്ലബുകളും സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡണ്ടിനെ ആദരിച്ചു. എല്ലാ തലത്തിലുമുള്ള കായിക വികസനത്തിന് പരമാവധി പരിശ്രമിക്കുമെന്ന് മറുപടി പ്രസംഗത്തില്‍ യു. ഷറഫലി പറഞ്ഞു

date