Skip to main content

ഹജ്ജ് 2023: യോഗം ചേര്‍ന്നു

ഈ വര്‍ഷത്തെ ഹജജിനുള്ള സംസ്ഥാനത്തെ പ്രധാന പുറപ്പെടല്‍ കേന്ദ്രമായ കരിപ്പൂര്‍ ഹജ്ജ് ഹൗസിലെ മുന്നൊരുക്കങ്ങളുടെ ഭാഗമായുള്ള ആദ്യ യോഗം കളക്ടറേറ്റ് കോണ്‍ഫ്രന്‍സ് ഹാളില്‍ ചേര്‍ന്നു. ഹജ്ജ് മുന്നൊരുക്കങ്ങളുടെ ഭാഗമായി വിവിധ വകുപ്പുകളുടെ ചുമതലകളും പ്രവര്‍ത്തനങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. ജില്ലാ കളക്ടര്‍ വി.ആര്‍ പ്രേംകുമാര്‍ യോഗത്തില്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി, ജില്ലാ ഡെവലപ്പ്‌മെന്റ് കമ്മീഷണര്‍ രാജീവ് കുമാര്‍ ചൗധരി, കരിപ്പൂര്‍ വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ്, എ.ഡി.എം എന്‍.എം മെഹറലി ഹജ്ജ് കമ്മിറ്റി എക്‌സിക്യുട്ടീവ് ഓഫീസര്‍ പി എം ഹമീദ്, ഹജ്ജ് കമ്മിറ്റി അംഗങ്ങള്‍, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു

date