Skip to main content

ഒഴുർ കേരഗ്രാമം പദ്ധതിയുടെ  ഉത്ഘാടനം    കായിക വകുപ്പ് മന്ത്രി  വി അബ്ദുറഹിമാൻ നിർവഹിച്ചു

 

 

ഒഴുർ കേരഗ്രാമം പദ്ധതിയുടെ  ഉത്ഘാടനം  (ശനിയാഴ്ച) ബഹുമാനപ്പെട്ട കായിക വകുപ്പ് മന്ത്രി  വി അബ്ദുറഹിമാൻ നിർവഹിച്ചു. ചടങ്ങിൽ ഒഴുർ പഞ്ചായത്ത്‌ പ്രസിഡന്റ്  യൂസുഫ് കൊടിയേങ്ങൾ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ്  സജ്‌ന പലേരി,ബ്ലോക്ക് മെമ്പർ ജലീൽ മാസ്റ്റർ,വികസന സമിതി അധ്യക്ഷൻ കുഞ്ഞേനി മാസ്റ്റർ, ആരോഗ്യസമിതി അധ്യക്ഷൻ  അഷ്‌കർ കൊറാഡ്,പഞ്ചായത്ത് മെമ്പർമാരായ സൈതലവി മുക്കാട്ടിൽ, മൂസക്കുട്ടി, പ്രജിത, സലീന, പ്രമീള, സവിത, ആസൂത്രണ സമിതി ഉപാധ്യക്ഷൻ ജാബിർ കരിങ്ങപ്പാറ, കാർഷിക വികസന അംഗങ്ങൾ, കാർഷിക കർമസേന അംഗങ്ങൾ, വിവിധ പാർട്ടി പ്രതിനിധികൾ, കേരഗ്രാമം ഭാരവാഹികളായ  അബ്ദുൽ റഊഫ് കവളോടി, സുബൈർ കനിയേരി, മുഹമ്മദ്‌ കൊല്ലത്തിൽ, കുടുംബശ്രീ പ്രസിഡന്റ്  ഗീത എ പി,കൃഷി ഡെപ്യൂട്ടി ഡയറക്ട്ടർ  ബീന എസ്, കൃഷി ഓഫീസർ ഷാജി, കൃഷി അസിസ്റ്റന്റ് ദീപ, ആരതി, ആത്മ സ്റ്റാഫ് അലി, ഷഹാനസ്, മറ്റ് കൃഷി വകുപ്പ് ഉദ്യോഗസ്ഥർ പങ്കെടുത്തു. ചടങ്ങിനോട് അനുബന്ധിച്ചു കാർഷിക മേളയും നടന്നു.കേരഗ്രാമം മൂല്യവർധന ഉത്പന്നങ്ങൾ, ഒരു കുടുംബം ഒരു സംരംഭം, ഒരു കൃഷിഭവൻ ഒരു ഉത്പന്നം എന്നിവയുടെ പ്രകാശനവും, കേരസമിതിയുടെ രജിസ്‌ട്രേഷൻ രേഖയുടെ അനാച്ചേദനവും മന്ത്രി നിർവഹിച്ചു.

date