Skip to main content

ജല ശക്തി അഭിയാന്‍: ക്യാംപെയ്‌നു തുടക്കം

 

മഴവെള്ള സംഭരണവുമായി ബന്ധപ്പെട്ട് എറണാകുളം നെഹ്റു യുവ കേന്ദ്രയും ജില്ലാ ഭരണകൂടവും സംയുക്തമായി സംഘടിപ്പിക്കുന്ന മൂന്നാം ഘട്ട പ്രചാരണ പരിപാടികള്‍ക്ക് തുടക്കം. ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് പ്രചാരണ പരിപാടി ഉദ്ഘാടനം ചെയ്തു. 

നാല് മാസം നീളുന്ന പ്രചാരണ പരിപാടികളാണ് നടക്കുന്നത്. മഴവെളളം സംഭരിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് കുട്ടികളിലും യുവാക്കളിലും പൊതുസമൂഹത്തിലും അവബോധമുണ്ടാക്കുകയാണ് ലക്ഷ്യം. ഇതിന്റെ ഭാഗമായി വിവിധ മത്സരങ്ങള്‍, ഫ്‌ളാഷ് മോബുകള്‍, തെരുവ് നാടകം, ലഘുലേഖ വിതരണം, ചുമര്‍ ചിത്രരചന, സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍ക്കായുള്ള ബോധവത്കരണ ക്ലാസുകള്‍ തുടങ്ങിയവ സംഘടിപ്പിക്കും. 

കേന്ദ്ര ജല ശക്തി മന്ത്രാലയത്തിന്റെയും യുവജനകാര്യ-കായിക മന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് മഴവെള്ള സംഭരണപദ്ധതി നടപ്പാക്കുന്നത്. 

എറണാകുളം ജില്ലാ യൂത്ത് ഓഫീസര്‍ അശ്വിന്‍ കുമാര്‍, ആലപ്പുഴ ജില്ലാ യൂത്ത് ഓഫീസര്‍ വിവേക് ശശിധരന്‍, എറണാകുളം, തൃശൂര്‍ അക്കൗണ്ട്സ് ആന്റ് പ്രോഗ്രാം അസിസ്റ്റന്റ് ഒ. നന്ദകുമാര്‍, തുടങ്ങിയവര്‍ പങ്കെടുത്തു. 

മഴവെള്ള സംഭരണത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും പ്രാവര്‍ത്തികമാക്കുന്നതിനും വേണ്ടിയുള്ള ഭാരത സര്‍ക്കാരിന്റെ അവബോധ പരിപാടിയാണ് ക്യാച്ച് ദ റെയ്ന്‍: വേര്‍ ഇറ്റ് ഫാള്‍സ്, വെന്‍ ഇറ്റ് ഫാള്‍സ്'. ഇതിന്റെ ഭാഗമായാണ് പ്രചാരണ പരിപാടികള്‍.

date