Skip to main content

മുച്ചക്ര വാഹനത്തിനുള്ള അപേക്ഷയുമായി റഹീം; തീരുമാനമെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

ഭിന്നശേഷിക്കാരനായ അഞ്ചുതെങ്ങ് കൊച്ചുതെക്കഴികം സ്വദേശി റഹീം മുഖ്യമന്ത്രി പിണറായി വിജയനെ സന്ദർശിച്ചു. മുച്ചക്ര വാഹനം അനുവദിക്കുന്നതിനുള്ള അപേക്ഷ നൽകുന്നതിനാണ് റഹീം വന്നത്. വീൽ ചെയറിലായിരുന്ന റഹീമിനെ ഓഫീസിലെ ഇടനാഴിയിൽ എത്തിയാണ് മുഖ്യമന്ത്രി കണ്ടത്. അപേക്ഷയിൽ അടിയന്തിരനടപടിയെടുക്കാൻ മുഖ്യമന്ത്രി നിർദേശം നൽകി.

പി.എൻ.എക്സ്. 1031/2023

date