Skip to main content

ഗസ്റ്റ് ഫാക്കൽറ്റി പാനൽ

ആലുവ സബ് ജയിൽ റോഡിൽ സ്ഥിതി ചെയ്യുന്ന ഗവ. പ്രീ എക്‌സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ മെഡിക്കൽ / എൻജിനിയറിങ് എൻട്രൻസ് (ക്രാഷ് കോഴ്‌സ്) ക്ലാസുകൾ കൈകാര്യം ചെയ്യുന്നതിന് യോഗ്യതയുള്ള അധ്യാപകരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത: ബിരുദാനന്തര ബിരുദം (SET/NET അഭികാമ്യം). ഹോണറേറിയം: ഓരോ മണിക്കൂറിനും 500 രൂപ നിരക്കിലും പ്രതിമാസം പരമാവധി 15,000 രൂപ വരെ മാത്രംഅപേക്ഷകർ ബയോഡാറ്റ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം മാർച്ച് 15നു മുൻപ് അപേക്ഷിക്കണം. വിശദവിവരങ്ങൾക്ക്: 6238965773.

പി.എൻ.എക്സ്. 1038/2023

date