Skip to main content

കുടിശിക നിവാരണം

കേരള കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിലേക്കുള്ള അംശദായം അടക്കുന്നതിൽ 24 മാസത്തിൽ കൂടുതൽ കുടിശിക വരുത്തിയതിനാൽ അംഗത്വം നഷ്ടപ്പെട്ട തൊഴിലാളികൾക്ക് കാലപരിധിയില്ലാതെ അംശദായ കുടിശിക പിഴ സഹിതം അടച്ച് അംഗത്വം പുന:സ്ഥാപിക്കുന്നതിന് കുടിശിക നിവാരണം ദീർഘിപ്പിച്ച് സർക്കാർ ഉത്തരവായി. മാർച്ച് ഒന്നു മുതൽ 31 വരെയാണ് കാലയളവ് ദീർഘിപ്പിച്ചത്. കുടിശിക വരുത്തിയ ഓരോ വർഷത്തിനും 10 രൂപാ നിരക്കിൽ പിഴ ഈടാക്കും. ഇതിനകം 60 വയസ് പൂർത്തിയാക്കിയ തൊഴിലാളികൾക്ക് കുടിശിക അടയ്ക്കുന്നതിനും അംഗത്വം പുന:സ്ഥാപിക്കുന്നതിനും സാധിക്കില്ല. കൂടുതൽ വിവരങ്ങൾക്ക് കർഷക തൊഴിലാളി ക്ഷേമനിധി ബോർഡിന്റെ ജില്ലാ എക്‌സിക്യൂട്ടീവ് ഓഫീസുകളുമായി ബന്ധപ്പെടണം.

പി.എൻ.എക്സ്. 1039/2023

date