Skip to main content

ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ കലാപരിശീലന കളരി

സാംസ്‌കാരിക വകുപ്പിനു കീഴിൽ വട്ടിയൂർക്കാവിൽ പ്രവർത്തിക്കുന്ന ഗുരുഗോപിനാഥ് നടനഗ്രാമത്തിൽ രണ്ടുമാസം നീളുന്ന കലാപരിശീലന ക്യാമ്പ് നൃത്ത സംഗീത നടന കളരി ഏപ്രിൽ 3ന് ആരംഭിക്കും. കേരളനടനംഭരതനാട്യംകുച്ചിപ്പുടിമോഹനിയാട്ടംഓട്ടൻതുള്ളൽശാസ്ത്രീയസംഗീതംവീണവയലിൻഗിറ്റാർതബലമൃദംഗം, കീ-ബോർഡ്ഡ്രായിംഗ് ആൻഡ് പെയിന്റിംഗ് എന്നീ കലകളിൽ പ്രത്യേക പരിശീലനത്തിന് 4 വയസിനു മേൽ പ്രായമുള്ള കുട്ടികൾക്ക് പ്രവേശനം നൽകും.

തിങ്കൾ മുതൽ വെള്ളിവരെ ദിവസങ്ങളിൽ രാവിലെ 10 മുതൽ ഒരു മണിവരെയാണ് പരിശീലനം. പരിശീലന ക്യാമ്പ് കൂടാതെ കലാസാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള സംവാദംപൊതുവിജ്ഞാനസദസ്പ്രശസ്ത കലാകാരന്മാരുടെ നേതൃത്വത്തിൽ ഉള്ള പഠന കളരി എന്നിവയും ഈ ക്യാമ്പിന്റെ ഭാഗമായി സംഘടിപ്പിച്ചിട്ടുണ്ട്. ക്യാമ്പിലേക്ക് പ്രവേശനം ആരംഭിച്ചിരിക്കുന്നു. ഫോൺ: 0471-2364771, 9496653573.

പി.എൻ.എക്സ്. 1040/2023

date