Skip to main content

വനിതകൾക്കായി തൊഴിൽ മേള നടത്തി

കേരള നോളജ് ഇക്കണോമി മിഷൻ ജില്ലാ പഞ്ചായത്ത്, ജില്ലാ കുടുംബശ്രീ മിഷൻ എന്നിവ ചേർന്ന് തോട്ടട ഗവ. പോളിടെക്‌നിക്കിൽ സ്ത്രീകൾക്കായി സംഘടിപ്പിച്ച തൊഴിൽമേള മുൻ എം പി പി കെ ശ്രീമതി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ അധ്യക്ഷയായി. കേരള നോളജ് ഇക്കണോമി മിഷൻ റീജിയണൽ പ്രോഗ്രാം മാനേജർ ഡയാന തങ്കച്ചൻ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ ബിനോയ് കുര്യൻ, ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ എ എസ് സിറാസ്, പോളിടെക്‌നിക് പ്രിൻസിപ്പൽ എംസി പ്രകാശൻ, കേരള നോളജ് എക്കണോമിഷൻ ഐ സി ടി അക്കാദമി പ്രോഗ്രാം ഹെഡ് ബിജു സോമൻ, കേരള നോളജ് എക്കണോമിഷൻ സ്റ്റേറ്റ് അസിസ്റ്റന്റ് പ്രോഗ്രാം മാനേജർ ബി സി അപ്പു എന്നിവർ സംസാരിച്ചു. ജില്ലാ കുടുംബശ്രീ മിഷൻ കോ ഓർഡിനേറ്റർ ഡോ എം സുർജിത് സ്വാഗതവും ജില്ലാ പ്രോഗ്രാം മാനേജർ ജി പി സൗമ്യ നന്ദിയും പറഞ്ഞു.

date