Skip to main content

അങ്കണവാടി വര്‍ക്കര്‍, ഹെല്‍പ്പര്‍ കൂടിക്കാഴ്ച

പയ്യന്നൂര്‍ അഡീഷണല്‍ ഐ സി ഡി എസ് പരിധിയില്‍ വരുന്ന എരമം - കുറ്റൂര്‍ പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍-ഹെല്‍പ്പര്‍ തസ്തികകളിലേക്ക് അപേക്ഷ നല്‍കിയവര്‍ക്ക് മാര്‍ച്ച് ആറ് മുതല്‍ 10 വരെയും കാങ്കോല്‍ - ആലപ്പടമ്പ പഞ്ചായത്തിലേക്ക് അപേക്ഷ നല്‍കിയവര്‍ക്ക് മാര്‍ച്ച് 16 മുതല്‍ 20 വരെയും കൂടിക്കാഴ്ച നടത്തും. കൂടിക്കാഴ്ചക്കുള്ള  കത്ത് എരമം-കുറ്റൂര്‍ പഞ്ചായത്തിലെ അപേക്ഷകര്‍ക്ക് ഫെബ്രവരി 28 നും കാങ്കോല്‍ - ആലപ്പടമ്പ പഞ്ചായത്തിലെ അപേക്ഷകര്‍ക്ക് മാര്‍ച്ച് മൂന്നിനും രാവിലെ 11 മുതല്‍ ഉച്ചക്ക് ഒരു മണി വരെ അതാത് പഞ്ചായത്തില്‍ വിതരണം ചെയ്യും. അപേക്ഷകര്‍ രശീതിയും അസ്സല്‍ തിരിച്ചറിയല്‍ രേഖയും സഹിതം നേരിട്ട് കത്ത് കൈപ്പറ്റണമെന്ന് സിഡിപിഒ അറിയിച്ചു. ഫോണ്‍: 9447320557, 04985 236166.

date