Skip to main content

വാർഷിക സ്വത്ത് വിവര പട്ടിക: സമയപരിധി നീട്ടി

സെക്രട്ടേറിയറ്റിലെ പൊതുഭരണംനിയമംധനകാര്യം എന്നീ വകുപ്പുകളിലെ ഓഫീസ് അറ്റൻഡന്റ് മുതൽ സ്‌പെഷ്യൽ സെക്രട്ടറി വരെയുള്ള (ഡെപ്യൂട്ടേഷനിൽ തുടരുന്നവരുൾപ്പെടെ) ജീവനക്കാരുടെ 2022-ലെ വാർഷിക സ്വത്തു വിവര പത്രിക ഓൺലൈനായി സമർപ്പിക്കുന്നതിനുള്ള സമയപരിധി മാർച്ച് ഒൻപതു വരെ ദീർഘിപ്പിച്ചു പൊതുഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി സർക്കുലർ പുറപ്പെടുവിച്ചു. 2022-ലെ പത്രികാ സമർപ്പണത്തിനായി ഇനി അവസരം അനുവദിക്കുന്നതല്ല.

പി.എൻ.എക്സ്. 1041/2023

date