Skip to main content

ഇ.പി.എഫ്.ഒ ബോധവത്കരണ ക്യാമ്പ്

എംപ്ലോയീസ് പ്രോവിഡന്റ് ഫണ്ട് ഓര്‍ഗനൈസഷന്‍ (ഈ.പി.എഫ്.ഒ) കോഴിക്കോട്  റീജിയണല്‍ ഓഫീസിന്റെ ജില്ലാതല ബോധവല്‍ക്കരണ ക്യാമ്പും സമ്പര്‍ക്ക പരിപാടിയുമായ 'നിധി ആപ്‌കേ നികട്ട് 2.0' ന്റെ ഉദ്ഘാടനം മലപ്പുറം കേരളാ ബാങ്ക് ഹാളില്‍ സംസ്ഥാന ചരക്കു സേവന നികുതി വകുപ്പ് ഡെപ്യൂട്ടി കമ്മിഷണര്‍ കെ. മന്‍സൂറലി  നിര്‍വഹിച്ചു. ഈ.പി.എഫ്.ഒ. കോഴിക്കോട് എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ അപര്‍ണ മേനോന്‍ കെ., ഇ.എസ്.ഐ.സി. കോഴിക്കോട് സൂപ്രണ്ട് സതീഷ് ബാബു, ഈ.പി.എഫ്.ഒ. കോഴിക്കോട് സെക്ഷന്‍ സൂപ്പര്‍വൈസര്‍ ബിശാന്ത്‌ലാല്‍ എന്നിവര്‍ സംസാരിച്ചു. അജയ് ജി. എസ്. അശ്വതി എന്നിവര്‍ നേതൃത്വം നല്‍കി. പി.എഫ്. അംഗങ്ങള്‍, തൊഴിലുടമകള്‍, പെന്‍ഷന്‍കാര്‍, ട്രേഡ് യൂണിയന്‍ പ്രതിനിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.  

date