Skip to main content

വിവരാവകാശ കമ്മീഷൻ തെളിവെടുപ്പ്

സംസ്ഥാന വിവരാവകാശ കമ്മീഷൻ മാർച്ച് ഒന്ന് ബുധനാഴ്ച കണ്ണൂരിൽ തെളിവെടുപ്പ് നടത്തും. കണ്ണൂർ, കാസർകോട് ജില്ലകളിലെ അറിയിപ്പ് ലഭിച്ച രണ്ടാം അപ്പീൽ ഹരജിക്കാർ, പൊതുവിവര ഓഫീസർമാർ, ഒന്നാം അപ്പീൽ അധികാരികൾ എന്നിവർ പങ്കെടുക്കണം. രാവിലെ 10.30ന് കലക്ടറേറ്റ് സമ്മേളന ഹാളിൽ ആരംഭിക്കും. സംസ്ഥാന വിവരാവകാശ കമ്മീഷണർ എ.അബ്ദുൽ ഹക്കീമിന്റെ നേതൃത്വത്തിലുള്ള സംഘമാണ് തെളിവെടുക്കുന്നത്. ഉദ്യോഗസ്ഥർ തൽസ്ഥിതി വിവരണം കൂടി സമർപ്പിക്കണം.

date