Skip to main content

അപേക്ഷ ക്ഷണിച്ചു

 

ദേശീയ ആരോഗ്യ ദൗത്യം (ആരോഗ്യകേരളം) എറണാകുളത്തിന് കീഴിൽ ഡിസ്ട്രിക്ട് കോർഡിനേറ്റർ RBSKAKAH (കരാർ നിയമനം)  തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു. യോഗ്യത എം.എസ്.സി നഴ്സിംഗ്, കമ്പ്യൂട്ടര്‍ പരിജ്‍ഞാനവും (എം.എസ് ഓഫീസ്). ഒരു വര്‍ഷത്തെ പ്രവൃത്തി പരിചയവും. ശമ്പളം : 25,000. പ്രായ പരിധി 2023 മാര്‍ച്ച് ഒന്നിന് 40 വയസ്. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അപേക്ഷ ഫോറത്തോടൊപ്പം വിദ്യാഭ്യാസ യോഗ്യത, മാർക്ക് ലിസ്റ്റ്, വയസ്സ്, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ കോപ്പികൾ സഹിതം മാര്‍ച്ച് 15-ന് വൈകിട്ട് മൂന്നിനകം ദേശീയ ആരോഗ്യ ദൗത്യം ജില്ലാ ഓഫീസിൽ നേരിട്ടോ രജിസ്റ്റേർഡ് തപാൽ മുഖേനയോ അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിനും വിശദ വിവരങ്ങൾക്കും www.arogyakeralam.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. ഫോൺ : 0484 2354737

date