Skip to main content

താത്കാലിക നിയമനം

എറണാകുളം ജനറല്‍ ആശുപത്രി, ആശുപത്രി വികസന സമിതിയുടെ കീഴില്‍ സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്, ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ് എന്നീ തസ്തികളില്‍ താല്‍ക്കാലിക ഒഴിവ്. 

    സീനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്:-യോഗ്യത:  ഡിഗ്രി/അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡയാലിസിസ് ടെക്‌നീഷ്യന്‍ ഡിപ്ലോമ കോഴ്‌സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്ട്‌കേഷന്‍, അഞ്ച്   വര്‍ഷത്തെ പ്രവൃത്തി പരിചയം. ജൂനിയര്‍ ഡയാലിസിസ് ടെക്‌നീഷ്യന്‍/ടെക്‌നോളജിസ്റ്റ്:- യോഗ്യത: ഡിഗ്രി/അംഗീകൃത സ്ഥാപനത്തില്‍ നിന്നുളള ഡയാലിസിസ് ടെക്‌നീ്ഷ്യന്‍ ഡിപ്ലോമ കോഴ്‌സ്, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍.  ഉയര്‍ന്ന പ്രായപരിധി 40 വയസ്. (പ്രവൃത്തി പരിചയമുളളവര്‍ക്ക് മുന്‍ഗണന). താത്പര്യമുളളവര്‍ ഫോണ്‍ നമ്പര്‍ സഹിതമുളള ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത/പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സ്‌കാന്‍ ചെയ്ത് ghekmhr@gmail.com  ഇ-മെയിലിലേക്ക് മാര്‍ച്ച് എട്ടിനകം അയക്കണം. ഇ-മെയില്‍ അയക്കുമ്പോള്‍ ആപ്ലിക്കേഷന്‍ ഫോര്‍ ദി പോസ്റ്റ് ഓഫ് ഡയാലിസിസ് ടെക്‌നീഷ്യന്‍ സീനിയര്‍/ജൂനിയര്‍ എന്ന് ഇ-മെയില്‍ സബ്‌ജെക്ടില്‍ വൃക്തമായി രേഖപ്പെടുത്തണം. തെരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാര്‍ത്ഥികള്‍ ഓഫീസില്‍ നിന്നും ഫോണ്‍ മുഖാന്തിരം അറിയിപ്പ് ലഭിക്കുമ്പോള്‍ ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റിന്റെ ഒറിജിനല്‍, തിരിച്ചറിയല്‍ രേഖകള്‍ എന്നിവയും അവയുടെ ഫോട്ടോകോപ്പിയും സഹിതം കോവിഡ് പ്രോട്ടോകോളിന് വിധേയമായി അഭിമുഖ പരീക്ഷയ്ക്ക് ഹാജരാകണം.

date