Skip to main content

മോട്ടോർ തൊഴിലാളി ക്ഷേമനിധി കുടിശ്ശിക 31 വരെ അടക്കാം

 

കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ ക്ഷേമനിധി വിഹിതം കുടിശ്ശിക വരുത്തിയ തൊഴിലാളികൾക്ക് പലിശ സഹിതം കുടിശ്ശിക ഒടുക്കുന്നതിന്  മാർച്ച് 31 വരെ സമയം അനുവദിച്ചതായി ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ അറിയിച്ചു. വിശദ വിവരങ്ങൾക്കായി എസ്.ആർ.എം റോഡിലുള്ള ജില്ലാ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നം.0484-2401632.

date