Skip to main content

റിസോഴ്‌സ് പേഴ്‌സണ്‍മാരെ ക്ഷണിച്ചു

 

ജില്ലാ വ്യവസായ കേന്ദ്രം, എറണാകുളം കേന്ദ്ര ഗവണ്‍മെന്റ് നടപ്പിലാക്കുന്ന ഭക്ഷ്യ സംസ്‌കരണ സംരംഭങ്ങളുടെ രൂപവത്കരണ പദ്ധതിയുടെ (പിഎംഎഫ്എംഇ) ഭാഗമായി ജില്ലാതല റിസോഴ്‌സ് പേഴ്‌സണ്‍മാരെ (ഡി.ആര്‍.പി.) നിയമിക്കുന്നതിന് അപേക്ഷകള്‍ ക്ഷണിച്ചു. യോഗ്യതകള്‍: വിരമിച്ച സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍/ ബാങ്ക് ഒഫീഷ്യല്‍സ്/ ഇന്‍ഷുറന്‍സ് ഏജന്റ്‌സ്/ ബാങ്ക് മിത്രാസ്/ ഇന്‍ഡിവീജ്വല്‍ പ്രൊഫഷണല്‍സ് (ഭക്ഷ്യ സാങ്കേതിക വിദ്യയില്‍ ഡിപ്ലോമ/ഡിഗ്രി അല്ലെങ്കില്‍ ഭക്ഷ്യ എഞ്ചിനീയറിംഗ്/ ഭക്ഷ്യ സംസ്‌കരണ വ്യവസായങ്ങള്‍ക്ക് വേണ്ടിയുള്ള കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍ നല്‍കുന്നതില്‍ അനുഭവ പരിചയം അഭികാമ്യം. 

ഈ യോഗ്യതയുള്ളവരുടെ അഭാവത്തില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം, ബാങ്കിങ്ങിലും ഡി.പി.ആര്‍. തയാറാക്കുന്നതിലും പരിചയമുള്ളവരേയും പരിഗണിക്കും.അപേക്ഷകര്‍ വെള്ള പേപ്പറില്‍ തയ്യാറാക്കിയ അപേക്ഷയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം 2023 മാര്‍ച്ച് 8 ന് മുമ്പായി എറണാകുളം ജില്ലാ വ്യവസായ കേന്ദ്രത്തില്‍ നല്‍കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക  ( 9446606178, 9495210216)

date