Skip to main content

അപേക്ഷ ക്ഷണിച്ചു

 

ആലുവ സബ് ജയില്‍ റോഡിലെ ഗവ പ്രീ എക്‌സാമിനേഷന്‍ ട്രെയിനീംഗ് സെന്ററില്‍ മെഡിക്കല്‍ /എഞ്ചിനീയറിംഗ്  എന്‍ട്രന്‍സ് (ക്രാഷ് കോഴ്‌സ്)  ക്ലാസുകള്‍ എടുക്കാന്‍ യോഗ്യതയുളള  അധ്യാപകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. യോഗ്യത: ബിരുദാനന്തര ബിരുദം (സെറ്റ്/നെറ്റ് അഭികാമ്യം). ഓരോ മണിക്കൂറിനും 500 രൂപ നിരക്കിലും പ്രതിമാസം പരമാവധി 15000 രൂപ വരെ മാത്രം. അപേക്ഷകര്‍ ബയോഡാറ്റ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം മാര്‍ച്ച് 15 ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ 6238965773.

date