Skip to main content

നായരമ്പലം മത്സ്യഗ്രാമത്തിന്റെ  കൂടിയാലോചനാ യോഗം ചേര്‍ന്നു

 

പ്രധാന്‍ മന്ത്രി മത്സ്യ സമ്പദാ യോജന(പിഎംഎംഎസ്‌വൈ)യുടെ സംയോജിത ആധുനിക തീരദേശ മത്സ്യബന്ധന ഗ്രാമങ്ങള്‍ എന്ന പദ്ധതിക്കായ് ജില്ലയില്‍ നിന്നും തിരഞ്ഞെടുത്ത നായരമ്പലം മത്സ്യഗ്രാമത്തിന്റെ കൂടിയാലോചനാ യോഗം മംഗല്യ ഓഡിറ്റോറിയത്തില്‍ ചേര്‍ന്നു. കെ.എന്‍ ഉണ്ണികൃഷ്ണന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നാരമ്പലം പഞ്ചായത്ത് പ്രസിഡന്റ് നീതു ബിനോദ് അധ്യക്ഷത വഹിച്ചു. ഫിഷറീസ് ഡെപ്യൂട്ടി
ഡയറക്ടര്‍ എസ്.ജയശ്രീ, ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടര്‍ പി. അനീഷ് എന്നിവര്‍ പദ്ധതി വിശദീകരിച്ചു. 

വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഇ.പി ഷിബു, അഗസ്റ്റിന്‍ മണ്ടോത്ത്, നായരമ്പലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോബി വര്‍ഗീസ്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാജിത്ത്, ഞാറക്കല്‍ മത്സ്യഭവന്‍ ഓഫീസര്‍ സീതാലക്ഷ്മി,  നായരമ്പലം പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍, തീരദേശവികസന കോര്‍പ്പറേഷന്‍ പ്രതിനിധികള്‍, മത്സ്യഫെഡ്, സാഫ്, ക്ഷേമനിധിബോര്‍ഡ്, ഹരിതകേരള മിഷന്‍, ശുചിത്വമിഷന്‍, ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് പ്രതിനിധികള്‍, മത്സ്യത്തൊഴിലാളി സംഘടനാ നേതാക്കള്‍, മത്സ്യത്തൊഴിലാളി സഹകരണ സംഘം പ്രതിനിധികള്‍, മത്സ്യകര്‍ഷകര്‍, മത്സ്യത്തൊഴിലാളികള്‍, നായരമ്പലം പഞ്ചായത്ത് ആസൂത്രണ സമിതി അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.  

date