Skip to main content

അങ്കണവാടി വർക്കർ, ഹെൽപ്പർ ഒഴിവ്

വനിത ശിശുവികസന വകുപ്പിന്റെ കീഴിൽ പുഴയ്ക്കൽ ഐസിഡിഎസ് പ്രൊജക്ടിന്റെ പരിധിയിലുള്ള അടാട്ട് പഞ്ചായത്തിലെ സ്ഥിര താമസക്കാരായ വനിതകളിൽ നിന്ന് അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അങ്കണവാടി വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സ്‌ പാസ്സാവണം. അങ്കണവാടി ഹെൽപ്പർ തസ്തികയിൽ അപേക്ഷിക്കുന്നവർ പത്താം ക്ലാസ്സ്‌ പാസ്സാകാൻ പാടില്ല. എസ്.സി/എസ്.ടി വിഭാഗത്തിലുള്ളവർക്ക് മൂന്ന് വർഷത്തെ വയസ്സിളവ് അനുവദിക്കും.

നിശ്ചിത മാതൃകയിലുള്ള അപേക്ഷയോടൊപ്പം ജനനതിയ്യതി, വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ ഉൾപെടുത്തണം. കൂടിക്കാഴ്ചയുടെ അടിസ്ഥാനത്തിൽ റാങ്ക് ലിസ്റ്റ് തയ്യാറാക്കി പിഎസ് സി ക്ലാസ്സ്‌ ഫോർ ജീവനക്കാരുടെ സംവരണ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാർച്ച്‌ 15 ന് 5 മണി വരെ. വിലാസം: ശിശുവികസന പദ്ധതി ഓഫീസർ, ഐസിഡിഎസ് പ്രൊജക്റ്റ്, പുറനാട്ടുകര പി.ഒ, ബ്ലോക്ക്‌ ഓഫീസ് കോമ്പൗണ്ട് പുഴയ്ക്കൽ. ഫോൺ : 0487 2307516.

date