Skip to main content

തുല്യതാ രജിസ്ട്രേഷൻ 15 വരെ

പൊതുവിദ്യാഭ്യാസ വകുപ്പുമായി ചേർന്ന് സംസ്ഥാന സാക്ഷരതാ മിഷൻ നടത്തുന്ന തുല്യതാ കോഴ്സുകളുടെ 2023 വർഷത്തെ രജിസ്ട്രേഷൻ മാർച്ച് 15ന് അവസാനിക്കും. ഏഴാം ക്ലാസ്സ് വിജയിച്ച 17 വയസ്സ് തികഞ്ഞവർക്ക്  പത്താംതരം തുല്യതയ്ക്കും പത്താംക്ലാസ്സ് വിജയിച്ചവർക്ക് ഹയർ സെക്ക‍‍ൻ്ററി തുല്യതയ്ക്കും രജിസ്റ്റർ ചെയ്യാം. പത്താംതരം തുല്യതയ്ക്ക് 1950 രൂപയും ഹയർസെക്കൻഡറിക്ക് 2600 രൂപയും അടയ്ക്കണം. 2019 വരെ പത്താംക്ലാസ്സ് പരാജയപ്പെട്ടവർക്ക് ഈ കോഴ്സിൽ ചേരാം. ഓൺലൈനായാണ് രജിസ്ട്രേഷൻ. പട്ടികജാതി - പട്ടികവർഗ്ഗ വിഭാഗങ്ങൾക്ക് പത്താംതരത്തിന് 100 രൂപയും ഹയർ സെക്കൻഡറിക്ക് 300രൂപയും അടച്ചാൽ മതി. എസ് ടി വിഭാഗത്തിലുള്ളവർ ഈ കോഴ്സുകളിൽ വിജയിച്ചാൽ അവർക്ക് തുടർ പഠനത്തിന് സംസ്ഥാന സർക്കാർ സ്കോളർഷിപ്പ് നല്കും. ട്രാൻസ്ജെൻഡർ വിഭാഗക്കാർക്ക് പഠനസഹായം ലഭിക്കും. രജിസ്റ്റർ ചെയ്യുന്ന പഠിതാക്കൾക്ക് രണ്ടാം ശനി, ഞായർ ദിവസങ്ങളിൽ സമ്പർക്ക പഠന ക്ലാസ്സുകൾ ഉണ്ടാകും. ഫോൺ: 0487 2365024, 9446793460.

date