Skip to main content

തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ നവീകരിച്ച വഴികാട്ടി

തൃശ്ശൂർ ശക്തൻ സ്റ്റാൻഡിൽ വഴികാട്ടി സഞ്ജീവനി കൺസൾട്ടേഷനോട് കൂടി വൺ സ്റ്റോപ്പ് ഹെൽത്ത് ഡസ്ക് പുനരുദ്ധാരണം പൂർത്തികരിച്ചു. തൃശ്ശൂർ മേയർ എം കെ വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജില്ലാ മെഡിക്കൽ ഓഫീസർ(ആരോഗ്യം) ഡോ.ശ്രീദേവി,തൃശ്ശൂർ, മെഡിക്കൽ ഓഫീസർ ഡോ.അപർണ്ണ, കോർപ്പറേഷൻ ഹെൽത്ത് ഇൻസ്പക്ടർ തുടങ്ങിയവർ പങ്കെടുത്തു. ഓൺലൈനിൽ ഡോക്ടറുടെ സേവനങ്ങൾ ലഭ്യമാക്കുന്ന ഇ സഞ്ജീവനി ഒ.പി.ഡി സംവിധാനം സൗജന്യ ബി.പി, പ്രമേഹ പരിശോധന, ആരോഗ്യ ബോധവത്കരണം, ഫസ്റ്റ് എയ്ഡ്, നെബുലൈസേഷനുള്ള സംവിധാനം ഒ.ആർ.എസ്സ് കോർണർ, കുടുംബക്ഷേമ സേവനങ്ങൾ ഇനി വഴികാട്ടിയിൽ ലഭ്യമാകും.

date