Skip to main content

വേമ്പനാട്ടുകായൽ മലിനീകരണം തടയാൻ കർമപദ്ധതി രൂപീകരണം: ശിൽപശാല നടത്തി

 

കുമരകം: വേമ്പനാട് കായൽ മലിനീകരണം തടയുന്നതിനുള്ള നടപടികൾക്ക് തുടക്കം കുറിക്കാനായാൽ അത് അടുത്ത തലമുറയോട് ചെയ്യുന്ന ചരിത്രപരമായ ദൗത്യമായിരിക്കുമെന്നു സഹകരണ- രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ. വാസവൻ വേമ്പനാട്ടു കായൽ മലിനീകരണം തടയുന്നത് സംബന്ധിച്ച ജനപ്രതിനിധികളുടെയും ഉദ്യോഗസ്ഥരുടെയും ജില്ലാതല ശിൽപശാല ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
 മീനച്ചിലാർ-വേമ്പനാട്ടുകായൽ മലിനീകരണം തടയുന്നതുമായി ബന്ധപ്പെട്ടുള്ള പദ്ധതികൾ അടുത്ത വർഷം ഏറ്റെടുക്കാനും ഓരോ തദ്ദേശ സ്ഥാപനവും ഏറ്റെടുത്ത് നടപ്പാക്കേണ്ട പദ്ധതികൾ സംബന്ധിച്ച ആക്ഷൻ പ്ലാനുകളും മാർച്ച് 15ന് മുമ്പ് മലിനീകരണ നിയന്ത്രണ ബോർഡ്, ശുചിത്വ മിഷൻ, തദ്ദേശ സ്വയംഭരണ വകുപ്പ് എന്നിവർക്ക് സമർപ്പിക്കാനും യോഗത്തിൽ തീരുമാനമായി.
 കുമരകം സാംസ്‌കാരിക നിലയത്തിൽ നടന്ന ശിൽപശാലയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി. ബിന്ദു. അധ്യക്ഷത വഹിച്ചു. തിരുവാർപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അജയൻ കെ. മേനോൻ, സംസ്ഥാന ശുചിത്വ മിഷൻ ഡയറക്ടർ കെ.എസ്. പ്രവീൺ, തദ്ദേശ വകുപ്പ് ജോയിന്റ് ഡയറക്ടർ ബിനു ജോൺ, മലിനീകരണ നിയന്ത്രണ ബോർഡ് എൻജിനീയർ ബി. ബിജു, ശുചിത്വ മിഷൻ പ്രോഗ്രാം ഓഫീസർ നോബിൾ സേവ്യർ, ശുചിത്വ മിഷൻ ജില്ലാ കോ-ഓർഡിനേറ്റർ ബെവിൻ ജോൺ വർഗീസ്, അസിസ്റ്റന്റ് കോ-ഓർഡിനേറ്റർ പി.ഡി. അരുൺ എന്നിവർ പ്രസംഗിച്ചു.

date