Skip to main content
കൈലാസക്കുന്ന് പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.റ്റി അജോമോന്‍ നിര്‍വഹിക്കുന്നു.

കൈലാസക്കുന്ന് പട്ടികജാതി കോളനിയിലെ മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

  പത്തനംതിട്ട ജില്ലാ പഞ്ചായത്ത് 2022-23 വാര്‍ഷിക പദ്ധതി പ്രകാരം അംഗീകാരം ലഭിച്ച് പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസ് മുഖേന, കോന്നി ഡിവിഷനിലെ കലഞ്ഞൂര്‍ ഗ്രാമപഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ ഉള്‍പ്പെട്ട കൈലാസക്കുന്ന് പട്ടികജാതി കോളനിയില്‍ നടപ്പാക്കുന്ന മണ്ണ് സംരക്ഷണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് മെമ്പര്‍ വി.റ്റി അജോമോന്‍ നിര്‍വഹിച്ചു. വാര്‍ഡ് മെമ്പര്‍ എസ്.പി. സജന്‍, പത്തനംതിട്ട ജില്ലാ മണ്ണു സംരക്ഷണ ഓഫീസര്‍ കെ.സി. ഹരിലാല്‍, മണ്ണ് സംരക്ഷണ ഓഫീസര്‍ പി.എസ് കോശികുഞ്ഞ്, ഓവര്‍സിയര്‍ ജി.രാജീവ്,  മണ്ണു സംരക്ഷണ ഓഫീസ് ജീവനക്കാരായ  എം.റ്റി ശ്രീജ, പി.ബി. ദിലീപ്, പ്രദേശവാസികള്‍, ഗുണഭോക്താക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി പ്രവര്‍ത്തനങ്ങള്‍ക്കായി 15 ലക്ഷം രൂപയാണ് വകയിരുത്തിയിട്ടുളളത്.  
 

date