Skip to main content

വനിതാ ശാക്തീകരണത്തിന് കൂടുതല്‍ പദ്ധതികള്‍ നടപ്പാക്കും:  ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്

 

വനിതാ ശാക്തീകരണത്തിനായി കൂടുതല്‍ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. എറണാകുളം ജില്ലാ പഞ്ചായത്തിന്റെയും ലൂര്‍ദ് ആശുപത്രിയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ നടന്ന അന്താരാഷ്ട്ര വനിതാ ദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 

സ്ത്രീകള്‍ക്കായി ഒരു ദിവസം മാത്രം രേഖപെടുത്തുക എന്നത് അസാധ്യമാണ്. സ്ത്രീകളില്ലാതെ ഒരു ദിനം കടന്നു പോകില്ല.  

ഒരു ദിനത്തില്‍ മാത്രം ഒതുങ്ങേണ്ടതല്ല വനിത ദിനമെന്ന് മുഖ്യ അതിഥിയായി പങ്കെടുത്ത എറണാകുളം സെന്‍ട്രല്‍ പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ആനി ശിവ പറഞ്ഞു. വനിതകളുമായി അവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. 

അസംഘടിത മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി സ്ത്രീകള്‍ തങ്ങളുടെ അനുഭവങ്ങള്‍ പങ്കുവച്ചു. ലൂര്‍ദ് ആശുപത്രി ഡയറക്ടര്‍ ഫാദര്‍ ജോര്‍ജ് സെക്വേര മുഖ്യ പ്രഭാഷണം നടത്തി. സ്ത്രീകളും ആരോഗ്യവും, സ്ത്രീ ശക്തി എന്നീ വിഷയങ്ങളില്‍ ഡോ. ദിവ്യ ജോസ്, ഡോ. വിനീത ജോസ് എന്നിവര്‍ ക്ലാസെടുത്തു.

date