Skip to main content

ദേശീയ വനിതാ ദിനാചരണം നടത്തി

ദേശീയ വനിതാ ദിനാചരണം നടത്തി

 

 

കളമശ്ശേരി. എറണാകുളം സർക്കാർ മെഡിക്കൽ കോളേജിൽ ദേശീയ വനിതാ ദിനാചരണത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികൾ സംഘടിപ്പിച്ചു.

 

 മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. രശ്മി രാജൻ വനിതാദിനം ഉത്ഘാടനം നടത്തി, എല്ലാവർക്കും തുല്യത എന്ന വനിതാ ദിന സന്ദേശം അറിയിച്ചു. ഡെപ്യൂട്ടി സൂപ്രണ്ട് അത്യാഹിത വിഭാഗം ഡോ. ഗീത നായർ ആശംസകൾ അർപ്പിച്ചുകൊണ്ട് സംസാരിച്ചു.

 

മെഡിക്കൽ കോളേജ് സ്റ്റുഡന്റസ് യൂണിയന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ്, സ്‌കിറ്റ് നഴ്സിംഗ് വിദ്യാർത്ഥികളുടെ തെരുവ് നാടകം എന്നീ കലാപരിപാടികൾ സംഘടിപ്പിച്ചു.

 

Dr. ഗണേഷ് മോഹൻ 

മെഡിക്കൽ സൂപ്രണ്ട്

ഗവ. മെഡിക്കൽ കോളേജ്

എറണാകുളം

08/03/23

date