Skip to main content

ഖാദിക്ക് തൊഴിൽദാന ഏജൻസി ഇല്ല

ഖാദി ഗ്രാമ വ്യവസായ ബോർഡിന്റെ തൊഴിൽദാന പദ്ധതികളായ 'എന്റെ ഗ്രാമം' സ്പെഷ്യൽ എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (SEGP), പ്രൈം മിനിസ്റ്റേഴ്സ് എംപ്ലോയ്മെന്റ് ജനറേഷൻ പ്രോഗ്രാം (PMEGP) എന്നീ തൊഴിൽദാന പദ്ധതികളുമായി ബന്ധപ്പെട്ട് ഖാദി ഗ്രാമ വ്യവസായ ബോർഡ് വ്യക്തികളെയോ ഏജൻസികളെയോ നടത്തിപ്പിനായി ചുമതലപ്പെടുത്തിയിട്ടില്ലെന്ന് ജില്ല ഖാദി ഗ്രാമ വ്യവസായ പ്രോജക്റ്റ് ഓഫീസർ അറിയിച്ചു. അത്തരം വ്യക്തികളുമായോ സ്ഥാപനങ്ങളുമായോ ബന്ധപ്പെട്ട് ഉണ്ടാകുന്ന കഷ്ടനഷ്ടങ്ങൾക്ക് ഖാദി ഗ്രാമ വ്യവസായ ബോർഡിന് ഉത്തരവാദിത്തം ഉണ്ടായിക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് പാലസ് റോഡിലുള്ള ജില്ലാ ഖാദി ഗ്രാമ വ്യവസായ ഓഫീസുമായി ബന്ധപ്പെടേണ്ടതാണെന്നും പ്രോജക്റ്റ് ഓഫീസർ അറിയിച്ചു. ഫോൺ: 0487 2338699.

date