Skip to main content

കരട് ഗുണഭോക്തൃ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്തെ ഒബിസി വിഭാഗങ്ങൾക്ക് ബാങ്കിങ് സർവ്വീസ്, സിവിൽ സർവ്വീസ്, ഗേറ്റ്/മാറ്റ്, യുജിസി/നെറ്റ് തുടങ്ങിയ മത്സരപരീക്ഷാ പരിശീലനങ്ങൾക്ക് ധനസഹായം അനുവദിക്കുന്ന പദ്ധതിയുടെ കരട് ഗുണഭോക്തൃ പട്ടികകൾ www.bcdd.kerala.gov.in, www.egrantz.kerala.gov.in എന്നീ വെബ് സൈറ്റുകളിൽ പ്രസിദ്ധീകരിച്ചു. വിവിധ കാരണങ്ങളാൽ ഇ-ഗ്രാന്റ്സ് മുഖേന റിവേർട്ട് ചെയ്തിട്ടുള്ള അപേക്ഷകളിലെ ന്യൂനത പരിഹരിച്ച് മാർച്ച് 13നകം ഓൺലൈനായി തിരികെ സമർപ്പിക്കണം. തൃശ്ശൂർ, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് കരട് പട്ടികയിൽ ആക്ഷേപമുണ്ടെങ്കിൽ ബന്ധപ്പെട്ട രേഖകൾ മാർച്ച് 16നകം വകുപ്പിന്റെ പാലക്കാട് മേഖലാ ഓഫീസിൽ bcddpkd@gmail.com എന്ന ഇ-മെയിൽ വിലാസത്തിൽ അറിയിക്കണം. ഇതു സംബന്ധിച്ച് പിന്നീടുള്ള അവകാശ വാദങ്ങൾ പരിഗണിക്കുന്നതല്ല. ഫോൺ - 0491 2505663

date