Skip to main content

ജില്ലാതല നിക്ഷേപകസംഗമം  ഇന്ന് (മാർച്ച് 10)

വ്യവസായ -വാണിജ്യവകുപ്പിന്റെയും  ജില്ലാ വ്യവസായകേന്ദ്രത്തിന്റെയും സംയുക്താഭിമുഖ്യത്തില്‍ ഇന്ന്   (മാർച്ച് 10) രാവിലെ ഒൻപതിന്  കട്ടപ്പന സര്‍വീസ് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ ജില്ലാതല നിക്ഷേപകസംഗമം നടത്തും. ജലവിഭവ മന്ത്രി റോഷി അഗസ്റ്റിന്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്  കെ.ടി. ബിനു അധ്യക്ഷത വഹിക്കുന്ന യോഗത്തില്‍  ജില്ലാ കളക്ടര്‍ ഷീബ ജോര്‍ജ്ജ് മുഖ്യാതിഥിയായിരിക്കും. ജില്ലാ വ്യവസായകേന്ദ്രം   ജനറല്‍ മാനേജര്‍ സി. ജയ മുഖ്യപ്രഭാഷണം നടത്തും.  നഗരസഭാധ്യക്ഷ ഷൈനി സണ്ണി ചെറിയാന്‍,  ബേ്‌ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് മാനോജ് എം.റ്റി, വ്യവസായകേന്ദ്രം മാനേജര്‍ ടി.എസ്. മായാദേവി, ത്രിതലപഞ്ചായത്ത് പ്രതിനിധികള്‍, സമൂഹിക- സാംസ്‌കാരിക പ്രവര്‍ത്തകര്‍, വിവിധ വകുപ്പ് ജീവനക്കാര്‍ തുടങ്ങിയവര്‍  പങ്കെടുക്കും. ചടങ്ങില്‍  വിവിധ പുരസ്‌കാരവിതരണവും  ഉണ്ടാകും.

date