Skip to main content

അന്താരാഷ്ട്ര വനിതാദിനം ആഘോഷിച്ചു

തൊടുപുഴ ബ്ലോക്ക് പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ അന്താരാഷ്ട്ര വനിതാദിനം സമുചിതമായി ആഘോഷിച്ചു. ബ്ലോക്ക്  പഞ്ചായത്ത്  പ്രസിഡന്റ് ട്രീസ ജോസ് പരിപാടി ഉദ്ഘാടനം ചെയ്തു.  വൈസ്  പ്രസിഡന്റ് എന്‍.കെ. ബിജു അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ന്യൂമാന്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ബിജിമോള്‍ തോമസ് മുഖ്യപ്രഭാഷണം നടത്തി.

ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള ആറ് ഗ്രാമപഞ്ചായത്തുകളിലെ 100 ദിനം പൂര്‍ത്തിയാക്കിയ തൊഴിലുറപ്പ് തൊഴിലാളികള്‍,  200 ദിനം പൂര്‍ത്തിയാക്കിയ എസ്.റ്റി വനിത, മികച്ച മേറ്റുമാര്‍, ഏറ്റവും കൂടുതല്‍ പോസ്റ്റ് ഓഫീസ് കളക്ഷനുള്ള എം.പി.കെ.ബി.വൈ ഏജന്റ് എന്നിവരെ യോഗത്തില്‍ ആദരിച്ചു.  തുടര്‍ന്ന് സ്ത്രീകള്‍ക്കായി നടത്തിയ നിയമബോധവൽക്കണ ക്ലാസ് അഡ്വ. ബിനുമോള്‍ ജോസഫ് നയിച്ചു.

ജില്ലാ പഞ്ചായത്തംഗം സുനിത.സി.വി, സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ഗ്ലോറി കെ.എ. പൗലോസ്, മാര്‍ട്ടിന്‍ ജോസഫ്, ലാലി ജോയി ഭരണസമിതിയംഗങ്ങളായ സുനി സാബു, എ.ജയന്‍, ജിജോ കഴിക്കച്ചാലില്‍, അന്നു അഗസ്റ്റിന്‍, ജോബി മാത്യു പൊന്നാട്ട്, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി  വി.ജി. ജയന്‍,  ജോയിന്റ് ബ്ലോക്ക് ഡവലപ്മെന്റ് ഓഫീസര്‍ (ഇ.ജി.എസ്)  ഫസീല റ്റി.ഐ, തൊഴിലുറപ്പ് തൊഴിലാളികൾ, മഹിളാപ്രധാന്‍ ഏജന്റുമാർ തുടങ്ങിയവർ  പങ്കെടുത്തു.  

date