Skip to main content

മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് ന് അപക്ഷ ക്ഷണിക്കുന്നു

 

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ വ്യാപാര- വ്യവസായ -വാണിജ്യ സ്‌ഥാപനങ്ങളെ ഗ്രേഡ് ചെയുന്നതിനുള്ള പ്രവർത്തനങ്ങൾ തൊഴിൽ വകുപ്പ് ആരംഭിച്ചു

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളുടെ ഗ്രേഡിംഗ് (2021 വർഷത്തെ) നടപടികൾ ആരംഭിച്ചു.

തെരഞ്ഞെടുക്കപ്പെട്ട മേഖലയിലുള്ള സ്ഥാപന ഉടമകൾക്ക്‌ ലേബർ കമ്മീഷണറുടെ www.lc.kerala.gov.in
 വെബ്സൈറ്റിൽ
 നൽകിയിട്ടുള്ള

 സർട്ടിഫിക്കറ്റ് ഓഫ് എക്സലൻസ് എന്ന ബോക്സിൽ

ക്ലിക്ക് ചെയ്ത് എൻട്രികൾ സമർപ്പിക്കാവുന്നതാണ്.

  താഴെ പറയും പ്രകാരമാണ് ഇത്തവണത്തെ ഗ്രേഡിംഗ് പദ്ധതി ക്രമീകരിച്ചിട്ടുള്ളത്. 

സംസ്ഥാനത്തെ സ്വകാര്യമേഖലയിലെ സ്ഥാപനങ്ങളെ 2021 വർഷത്തെ പ്രവർത്തന മികവിൻറെ അടിസ്ഥാനത്തിൽ ഗ്രേഡ് ചെയ്യുന്ന തൊഴിൽവകുപ്പിൻറെ ഗ്രേഡിംഗ് പദ്ധതിയിൽ ഏറ്റവും മികവ് കരസ്ഥമാക്കുന്ന സ്ഥാപനങ്ങൾക്ക്  മുഖ്യമന്ത്രിയുടെ എക്സലൻസ് അവാർഡ് നൽകുന്നു. 

ഗ്രേഡിംഗ് - മാനദണ്ഡങ്ങൾ
1. മികച്ച തൊഴിൽദാതാവ്
2. തൊഴിൽ നിയമ പാലനത്തിലെ കൃത്യത
3. തൊഴിലാളികളുടെ സംതൃപ്തി
4. വേതന സുരക്ഷാ പദ്ധതിയുടെ ഉപയോഗം
5. മികവുറ്റ തൊഴിൽ അന്തരീക്ഷം
6. തൊഴിൽ നൈപുണ്യ വികസന പങ്കാളിത്തം
7. സ്ത്രീ സൌഹൃദ സമീപനം
8. തൊഴിലാളിക്ഷേമ പദ്ധതികളോടുള്ള ആഭിമുഖ്യം
9. സാമൂഹ്യ പ്രതിബദ്ധത

ഗ്രേഡിംഗ് - പൊതുവിവരങ്ങൾ

സംസ്ഥാനതലത്തിൽ എത്തുന്ന സ്ഥാപനങ്ങളിൽ നിന്നും ഓരോ മേഖലയിലും  ഏറ്റവും മികച്ച നിലവാരംപുലർത്തുന്ന സ്ഥാപനങ്ങൾക് മുഖ്യമന്ത്രി യുടെ എസ്എൽലൻസ് അവാർഡും രണ്ടാമത്തെ സ്ഥാപനങ്ങൾക്  വജ്ര അവാര്‍ഡും. മൂന്നാമതായി വരുന്ന സ്ഥാപനങ്ങൾക് 
 സുവര്‍ണ്ണ അവാര്‍ഡ് ഉം ലഭിക്കുന്നതാണ്.

2) 20 ഉം അതിൽ കൂടുതൽ തൊഴിലാളികൾ ഉള്ള സ്ഥാപനങ്ങൾ ആണ്  അപേക്ഷിക്കേണ്ടത് 
 
ഗ്രേഡിംഗ് നടപ്പാക്കുന്ന തൊഴിൽ മേഖലകൾ
1. ടെക്‌സ്റ്റൈല്‍ ഷോപ്പുകള്‍
2. ഹോട്ടലുകള്‍ (ഹോട്ടല്‍, റസ്‌റ്റോറന്റ്) 
3. സ്റ്റാര്‍ ഹോട്ടലുകൾ, റിസോർട്ടുകൾ
4. ജൂവല്ലറികള്‍
5. സെക്യൂരിറ്റി സ്ഥാപനങ്ങള്‍ 6.ഐ.ടി.സ്ഥാപനങ്ങള്‍
7. നിര്‍മ്മാണ സ്ഥാപനങ്ങൾ
8. ഓട്ടോമൊബൈല്‍ ഷോറൂമുകള്‍
9. മെഡിക്കല്‍ ലാബുകള്‍ (ലാബ്, എക്‌സ് റേ, സ്‌കാനിംഗ് സെന്ററുകള്‍)
10)സൂപ്പർ മാർക്കറ്റുകൾ
11)സ്വകാര്യ ആശുപത്രികൾ

അപേക്ഷ സമർപ്പിക്കാനുള്ള തിയതി
10/3/23 മുതൽ 16/3/23 വരെ

date