Skip to main content

എസ്.വി. ഉണ്ണിക്കൃഷണൻ നായരും എസ്. സതീശ ചന്ദ്ര ബാബുവും ജില്ലാ പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി ചെയർമാന്മാർ

            ജില്ലാ പൊലീസ് കംപ്ലൈന്റ്സ് അതോറിറ്റി സൗത്ത് സോൺ ചെയർമാനായി റിട്ട. സെലക്ഷൻ ഗ്രേഡ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എസ്.വി. ഉണ്ണിക്കൃഷ്ണൻ നായരെയും നോർത്ത് സോൺ ചെയർമാനായി റിട്ട. സെലക്ഷൻ ഗ്രേഡ് ഡിസ്ട്രിക്റ്റ് ആൻഡ് സെഷൻസ് ജഡ്ജി എസ്. സതീശ ചന്ദ്ര ബാബുവിനെയും നിയമിച്ചു. തിരുവനന്തപുരംകൊല്ലംപത്തനംതിട്ടആലപ്പുഴകോട്ടയംഇടുക്കി ജില്ലകളുടെ ചുമതലയാകും എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ വഹിക്കുക. എസ്. സതീശ ചന്ദ്ര ബാബു എറണാകുളംതൃശൂർപാലക്കാട്മലപ്പുറംകോഴിക്കോട്വയനാട്കണ്ണൂർകാസർകോഡ് ജില്ലകളുടെ ചുമതല വഹിക്കും.

            തിരുവനന്തപുരം നെയ്യാറ്റിൻകര സ്വദേശിയാണ് എസ്.വി. ഉണ്ണിക്കൃഷ്ണൻ നായർ. 1986 മുതൽ നെയ്യാറ്റിൻകരയിൽ അഭിഭാഷകനായി പ്രാക്ടിസ് ആരംഭിച്ച അദ്ദേഹം 1995ൽ മുൻസിഫ് മജിസ്ട്രേറ്റായി. എറണാകുളംമുവാറ്റുപുഴപത്തനംതിട്ടചാവക്കാട്തിരുവനന്തപുരംകരുനാഗപ്പള്ളികോട്ടയംചെങ്ങന്നൂർകൊട്ടാരക്കര എന്നിവിടങ്ങളിൽ മുൻസിഫ്മജിസ്‌ട്രേറ്റ്സബ് ജഡ്ജിജില്ലാ ജഡ്ജി എന്നീ നിലകളിൽ പ്രവർത്തിച്ചു. നിയമ വകുപ്പിൽ ജോയിന്റ് സെക്രട്ടറികേരളാ അഡ്മിനിസ്ട്രേറ്റീവ് ട്രിബൂണൽ രജിസ്ട്രാർനിയമസഭാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.

            തിരുവനന്തപുരം പൂജപ്പുര സ്വദേശിയാണ് എസ്. സതീശ ചന്ദ്ര ബാബു. ഇടുക്കിനെയ്യാറ്റിൻകരപത്തനംതിട്ടഅമ്പലപ്പുഴഅടൂർഹരിപ്പാട് എന്നിവിടങ്ങളിൽ മുൻസിഫ് മജിസ്ട്രേറ്റ്കൊട്ടാരക്കര സബോർഡിനേറ്റ് ജഡ്ജിമഞ്ചേരി സി.ജെ.എംമഞ്ചേരിആലപ്പുഴപത്തനംതിട്ട എന്നിവിടങ്ങളിൽ ജില്ലാ ജഡ്ജി എന്നീ നിലകളിലും എറണാകുളം കുടുംബ കോടതി ജഡ്ജിനിയമ വകുപ്പ് എന്നിവിടങ്ങളിലും പ്രവർത്തിച്ചിട്ടുണ്ട്.

പി.എൻ.എക്സ്. 1225/2023

date