Skip to main content

            കേരള മീഡിയ അക്കാദമി നൽകുന്ന ഫെലോഷിപ്പിന് അർഹരായവർ

കേരള മീഡിയ അക്കാദമിയുടെ മാധ്യമ ഗവേഷക ഫെലോഷിപ്പുകൾ പ്രഖ്യാപിച്ചു.

            ഒരു ലക്ഷം രൂപ വീതമുള്ള സൂക്ഷ്മ ഗവേഷക ഫെലോഷിപ്പിന് മാതൃഭൂമി , ചീഫ് സബ് എഡിറ്റർ ഡോ.ഒ.കെ മുരളി കൃഷണൻ, ദേശാഭിമാനി സീനിയർ റിപ്പോർട്ടർ ജഷീന എം എന്നിവർ   അർഹരായി.  75,000/- രൂപ വീതമുള്ള സമഗ്ര ഗവേഷക ഫെലോഷിപ്പ് ഷിന്റോ ജോസഫ് - മലയാള മനോരമ, പി.വി.കുട്ടൻ- കൈരളി ടിവി, പി.എസ് വിനയ -ഏഷ്യാനെറ്റ് ന്യൂസ്, ദിലീപ് മലയാലപ്പുഴ - ദേശാഭിമാനി, കെ.എസ്.ഷംനോസ് - മാധ്യമം, ജി.ബാബുരാജ് - ജനയുഗം, സി.നാരായണൻ, ഡോ.നടുവട്ടം സത്യശീലൻ, നീതു സി.സി - മെട്രോവാർത്ത എന്നിവർക്ക് നൽകുമെന്ന് അക്കാദമി ചെയർമാൻ ആർ.എസ്. ബാബു അറിയിച്ചു.  പൊതു ഗവേഷണ മേഖലയിൽ ശ്രീജിഷ.എൽ, ഇന്ത്യ ടുഡേ, സജി മുളന്തുരുത്തി, മലയാള മനോരമ, അമൃത.എ.യു, മാതൃഭൂമി ഓലൈൻ, അനു എം. മലയാളം ദിനപത്രം, അമൃത അശോക് - ബിഗ് ന്യൂസ് ലൈവ് ന്യൂസ്, അഖില നന്ദകുമാർ - ഏഷ്യാനെറ്റ് ന്യൂസ്, ശ്യാമ.എൻ.ബി - കൊച്ചി എഫ്.എം, സുപ്രിയ സുധാകർ - ദേശാഭിമാനി, ടി.ജെ.ശ്രീജിത്ത് - മാതൃഭൂമി, റഷീദ് ആനപ്പുറം ദേശാഭിമാനി, സിജോ പൈനാടത്ത് - ദീപിക, ഹംസ ആലുങ്ങൽ - സുപ്രഭാതം ദിനപത്രം, വി.ജയകുമാർ-കേരളകൗമുദി, മൊഹമ്മദ് ബഷീർ.കെ - ചന്ദ്രിക ദിനപത്രം എന്നിവർക്ക് 10,000/- രൂപ വീതം ഫെലോഷിപ്പ് നൽകും.

            തോമസ് ജേക്കബ്, ഡോ.സെബാസ്റ്റിയൻ പോൾ, എം.പി.അച്യുതൻ, ഡോ.പി.കെ.രാജശേഖരൻ, ഡോ.മീന ടി പിളള, ഡോ.നീതു സോന എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് ഫെലോഷിപ്പിന് അർഹരായവരെ തെരഞ്ഞെടുത്തത്.മാർച്ച് 21 ന് നടക്കുന്ന പ്രതിഭാസംഗമത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ ഫെലോഷിപ്പുകൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ സെക്രട്ടറി കെ ജി സന്തോഷ് പങ്കെടുത്തു.            കാറ്റഗറി : 1. ഒരു ലക്ഷം രൂപയ്ക്ക് അർഹരായവർ:- 1. ഡോ.ഒ.കെ മുരളി കൃഷണൻ (ചീഫ് സബ് എഡിറ്റർ, മാതൃഭൂമി), 2. ജഷീന എം, (സീനിയർ റിപ്പോർട്ടർ, ദേശാഭിമാനി).

            കാറ്റഗറി : 2. 75000/- രൂപയ്ക്ക് അർഹരായവർ:- 1.ഷിന്റോ ജോസഫ്, (സീനിയർ റിപ്പോർട്ടർ, മലയാള മനോരമ), 2. പി.എസ് വിനയ (ഏഷ്യാനെറ്റ് ന്യൂസ്), 3. പി.വി കുട്ടൻ, (കൈരളി ടി.വി), 4.ദിലീപ് മലയാലപ്പുഴ (ദേശാഭിമാനി), 5. കെ.എസ്.ഷംനോസ് (മാധ്യമം), 6. ജി.ബാബുരാജ് (ജനയുഗം), 7. സി.നാരായണൻ (മുൻ ചീഫ് റിപ്പോർട്ടർ, മാതൃഭൂമി), 8.ഡോ.നടുവട്ടം സത്യശീലൻ  9. നീതു സി.സി (മെട്രോവാർത്ത).

            കാറ്റഗറി : 3.  10000/- രൂപയ്ക്ക് അർഹരായവർ - 1.ശ്രീജിഷ.എൽ (ഇന്ത്യ ടുഡേ), 2. സജി മുളന്തുരുത്തി (മലയാള മനോരമ), 3. അമൃത.എ.യു (മാതൃഭൂമി ഓൺലൈൻ), 4. അനു എം. – (മലയാളം ദിനപത്രം), 5. അമൃത അശോക്  (ബിഗ് ന്യൂസ് ലൈവ് ന്യൂസ് പോർട്ടൽ), 6. അഖില നന്ദകുമാർ (ഏഷ്യാനെറ്റ് ന്യൂസ്), 7. ശ്യാമ.എൻ.ബി (കൊച്ചി എഫ്.എം), 8. സുപ്രിയ സുധാകർ (ദേശാഭിമാനി), 9. ടി.ജെ.ശ്രീജിത്ത്- (മാതൃഭൂമി), 10. റഷീദ് ആനപ്പുറം (ദേശാഭിമാനി), 11.സിജോ പൈനാടത്ത്  (ദീപിക), 12. ഹംസ ആലുങ്ങൽ (സുപ്രഭാതം ദിനപത്രം), 13.വി.ജയകുമാർ (കേരളകൗമുദി, 14. മുഹമ്മദ് ബഷീർ.കെ (ചന്ദ്രിക ദിനപത്രം).

            മാർച്ച് 21 ന് നടക്കുന്ന പ്രതിഭാസംഗമത്തിൽ മന്ത്രി കെ.എൻ ബാലഗോപാൽ ഫെലോഷിപ്പുകൾ വിതരണം ചെയ്യും. പത്രസമ്മേളനത്തിൽ സെക്രട്ടറി കെ.ജിസന്തോഷ് പങ്കെടുത്തു.

പി.എൻ.എക്സ്. 1231/2023

date