Skip to main content

വെറ്ററിനറി ഡോക്ടര്‍നിയമനം: കൂടിക്കാഴ്ച 15 ന്

ജില്ലയിലെ ഒന്‍പത്  ബ്ലോക്കുകളില്‍ രാത്രികാല മൃഗചികിത്സാ സേവനത്തിന് കേരള വെറ്ററിനറി കൗണ്‍സിലില്‍ രജിസ്റ്റര്‍ ചെയ്ത  ഡോക്ടര്‍മാര്‍ക്ക് മാര്‍ച്ച് 15 ന് രാവിലെ 11 ന് ജില്ലാ മൃഗസംരക്ഷണ ഓഫീസറുടെ ചേംബറില്‍ കൂടിക്കാഴ്ച നടത്തുന്നു. താത്പര്യമുള്ളവര്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകളുമായി അഭിമുഖത്തിന് എത്തണം. വെറ്ററിനറി സയന്‍സില്‍ ബിരുദധാരികളായ തൊഴില്‍ രഹിതര്‍ക്ക് മുന്‍ഗണന. 44020 രൂപ ഹോണറേറിയം ലഭിക്കും. തിരഞ്ഞെടുക്കുന്നവര്‍ ബന്ധപ്പെട്ട ബ്ലോക്കില്‍ വൈകിട്ട് ആറ് മുതല്‍ രാവിലെ ആറ് വരെ ഡ്യൂട്ടി ചെയ്യണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. ഫോണ്‍- 0491 2520297

date