Skip to main content

ഒപ്പം പദ്ധതിക്ക് തൃശൂർ നിയോജകമണ്ഡലത്തിൽ തുടക്കം

അതിദരിദ്ര വിഭാഗത്തിൽ പെട്ടവർക്കും കടയിൽ പോയി റേഷൻ വാങ്ങാൻ കഴിയാത്തവിധം അവശത അനുഭവിക്കുന്നവർക്കുമായി കേരള സർക്കാർ സിവിൽ സപ്ലൈസ് വകുപ്പ് നടപ്പിലാക്കുന്ന 'ഒപ്പം' പദ്ധതി തൃശ്ശൂർ നിയോജകമണ്ഡലത്തിൽ തുടങ്ങി. കാര്യാട്ടുകരയിലെ റേഷൻകട 173 പരിസരത്ത് വച്ച് പി ബാലചന്ദ്രൻ എംഎൽഎ ഫ്ലാഗ് ഓഫ് ചെയ്തു. തൃശ്ശൂർ നഗരസഭ കൗൺസിലർ സജിത ഷിബു അധ്യക്ഷയായി. താലൂക്ക് സപ്ലൈ ഓഫീസർ സാബു പോൾ തട്ടിൽ സംസാരിച്ചു. അയ്യന്തോൾ പഞ്ചായത്ത് സർവ്വീസ് കോർപ്പറേറ്റീവ് ബാങ്ക് പ്രസിഡന്റ്‌ വി എസ് ഗോപാലകൃഷ്ണൻ മാസ്റ്റർ  സ്വാഗതവും റേഷൻ ഇൻസ്‌പെക്ടർ വി ആർ ബാബു നന്ദിയും പറഞ്ഞു.

date