Skip to main content

പറക്കാട്ടുകുന്ന് കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്തു

തൃശ്ശൂര്‍ ജില്ലാ പഞ്ചായത്ത് പട്ടികജാതി ഫണ്ട് ഉപയോഗിച്ച് വേളൂക്കര ഗ്രാമപഞ്ചായത്തിലെ പതിനൊന്നാം വാര്‍ഡില്‍ നടപ്പിലാക്കുന്ന പറക്കാട്ടുകുന്ന് കുടിവെള്ള പദ്ധതിയുടെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ - സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആര്‍ ബിന്ദു നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഗ്രൗണ്ട് വാട്ടര്‍ വിഭാഗം ജില്ലാ ഓഫീസര്‍ ഡോ : എന്‍ സന്തോഷ്‌ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ എസ് ധനീഷ്, വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വിജയലക്ഷ്മി വിനയചന്ദ്രന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ പി എം അഹമ്മദ്, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ വി വല്ലഭന്‍. പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ദീപ എസ് നായര്‍ എന്നിവർ മുഖ്യാതിഥികളായി. വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജെന്‍സി ബിജു, വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീബ നാരായണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷീജ ഉണ്ണികൃഷ്ണന്‍, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഗാവ് രോഷ്, ബ്ലോക്ക് പഞ്ചായത്ത് ഡിവിഷന്‍ മെമ്പര്‍ ടെസ്സി ജോയ്, വേളൂക്കര ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുപ്രഭ സുഖി, പി ജെ സതീഷ്, സുനിത രാധാകൃഷ്ണന്‍, ലീന ഉണ്ണികൃഷ്ണന്‍, ബിബിന്‍ തുടിയത്ത്, ശ്യാം രാജ്, പുഷ്പ ജോയ്, സ്വപ്ന സെബാസ്റ്റ്യന്‍, യൂസഫ് കൊടകരപറമ്പില്‍, അജിത ബിനോയ്, വിന്‍സന്റ് കാനംകുടം, മാത്യു പാറേക്കാടന്‍, എം എസ്  ഗിരീഷ്കുമാര്‍ എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡണ്ട് ലതാ ചന്ദ്രന്‍ സ്വാഗതവും ഗ്രാമപഞ്ചായത്ത് അംഗം രഞ്ജിത ഉണ്ണികൃഷ്ണന്‍ നന്ദിയും പറഞ്ഞു.

date