Skip to main content
തൃശൂർ സാംസക്കാരികോത്സവത്തിന്റെ മുന്നോടിയായി തേക്കിൻക്കാട് മൈതാനിയിൽ നടന്ന പാട്ടും വരയും

ചെ. പ്പു.കോ. വെ. സാംസ്‌കാരികോത്സവത്തിൻ്റെ ഭാഗമായി പാട്ടും വരയും

മാർച്ച് 17, 18 തിയതികളിൽ തൃശൂർ കെ ടി മുഹമ്മദ് തിയ്യറ്ററിലും വടക്കേച്ചിറയിലുമായി നടക്കുന്ന ചെ. പ്പു.കോ. വെ. സാംസ്‌കാരികോത്സവത്തിന്റെ പ്രചരണർത്ഥം തെക്കേഗോപുരനടയിൽ പാട്ടും വരയും നടത്തി. നടനും ഗായകനുമായ പി ഡി പൗലോസ്, കെ ജി ഫ്രാൻസിസ്, ജോഷി എന്നിവർ പാട്ടുകൾ പാടി. വടക്കാഞ്ചേരി മോഡൽ റെസിഡൻഷ്യൽ സ്കൂളിലെ 22 കുട്ടികൾ ചിത്രങ്ങൾ വരച്ചു.

പി ബാലചന്ദ്രൻ എംഎൽഎ പാട്ടും വരയും പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത്‌ അംഗം കെ വി സജു, വിദ്യാഭ്യാസ ഉപഡയറക്ടർ ടി വി മദനമോഹനൻ, ജില്ലാ പ്ലാനിങ്ങ് ഓഫീസർ എൻ കെ ശ്രീലത, ഐ സി ഡി എസ് ജില്ലാ ഓഫീസർ പി മീര, അധ്യാപകരായ പ്രിയ, ജോബി തുടങ്ങിയവർ സംസാരിച്ചു.

date