Skip to main content

നിയമസഭാസമിതി സിറ്റിംഗ് നടത്തി

    കേരള നിയമസഭയുടെ   ലോക്കല്‍ഫണ്ട് ഓഡിറ്റ്  കമ്മിറ്റി കാസര്‍കോട് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍  സിറ്റിംഗ് നടത്തി.  കമ്മിറ്റി ചെയര്‍മാന്‍  കെ സുരേഷ് കുറുപ്പ് എംഎല്‍എ അധ്യക്ഷത വഹിച്ചു.  എംഎല്‍എ മാരായ  എ കെ ശശീന്ദ്രന്‍, വികെസി മമ്മദ് കോയ,  കെ വി വിജയദാസ് എന്നിവരും ഗ്രാമവികസന കമ്മീഷണര്‍ കെ രാമചന്ദ്രന്‍ ഓഡിറ്റ് ഡയറക്ടര്‍ ഡി സാങ്കി, ജില്ലാ കളക്ടര്‍ ജീവന്‍ബാബു കെ ,എഡിഎം  എന്‍ ദേവിദാസ്  വിവിധ വകുപ്പുകളിലെ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജില്ലയിലെ  തദ്ദേശഭരണ സ്ഥാപനങ്ങളുടെ ഓഡിറ്റ് സംബന്ധിച്ച സമഗ്ര പരിശോധന നടത്തിയതായി  സമിതി  ചെയര്‍മാന്‍ കെ സുരേഷ്‌കുറുപ്പ് അറിയിച്ചു.  തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ സംസ്ഥാന ഓഡിറ്റ് വകുപ്പ് നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ ഓഡിറ്റ് വകുപ്പ് ഡയറക്ടര്‍ സമര്‍പ്പിച്ച സമാഹൃത ഓഡിറ്റ് റിപ്പോര്‍ട്ടില്‍ സിറ്റിംഗില്‍ നിയമസഭാസമിതി വിവരം തേടി . ഗ്രാമപഞ്ചായത്തുകളുടെ  27 ഖണ്ഠികകളിലെ പരാമര്‍ശങ്ങളില്‍  ഇരുപതും  പരിഹരിച്ചു. ഏഴെണ്ണത്തില്‍ സമിതി  റിപ്പോര്‍ട്ട് തേടി. ബ്ലോക്ക് പഞ്ചായത്തുകളുടെ  നഗരസഭകളുടെയും ഓഡിറ്റില്‍ കണ്ടെത്തിയ ക്രമക്കേടുകള്‍ സംബന്ധിച്ചും സമിതി  പരിശോധിച്ചു. 
    

date