Skip to main content

അനെര്‍ട്ട് സബ് സിഡി നല്‍കും

ഗാര്‍ഹിക ഉപഭോക്താക്കള്‍ക്കായി അനെര്‍ട്ട് 2022 -23 സാമ്പത്തിക വര്‍ഷത്തില്‍ നടപ്പാക്കുന്ന സബ്‌സിഡിയോടു കൂടിയ ഓണ്‍ ഗ്രിഡ് സൗര നിലയങ്ങള്‍ക്ക് (രണ്ട് മുതല്‍ -10 കിലോവാട്ട്  വരെ) 40ശതമാനം സബ്സിഡി നല്‍കും.  കൃഷി മേഖലയില്‍ സോളാര്‍ പമ്പുകള്‍ക്ക് 60 ശതമാനം, ഇലക്ട്രിക്ക് വെഹിക്കിള്‍ ചാര്‍ജിങ് സ്റ്റേഷനുകള്‍ക്ക് 25 ശതമാനം, കൂടാതെ ചാര്‍ജിങ് സ്റ്റേഷനുകളില്‍  ഓണ്‍ഗ്രിഡ് സൗരോര്‍ജ്ജ നിലയം (അഞ്ചു മുതല്‍ - 50 കിലോവാട്ട് ) വരെ സ്ഥാപിക്കുന്നതിന്  50ശതമാനം  സബ്സിഡിയും സോളാര്‍ പ്ലാന്റുകള്‍ക്ക് നല്‍കുന്നതാണ്. ഗവ:സ്ഥാപനങ്ങള്‍ക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കും സൗരോര്‍ജ്ജ തെരുവ് വിളക്കുകള്‍, ഓണ്‍ഗ്രിഡ്, ഹൈബ്രിഡ് മുതലായ സോളാര്‍ പവര്‍ പ്ലാന്റുകള്‍ എന്നിവയ്ക്ക്  10ശതമാനം സര്‍വീസ് ചാര്‍ജ്ജ് ഇന്‍സെന്റീവും നല്‍കും. ഗവ: സ്ഥാപനങ്ങള്‍ക്ക് ഇലക്ട്രിക്ക് വെഹിക്കിള്‍ ലീസ് കോണ്‍ട്രാക്ടില്‍ നല്‍കുന്നുണ്ട്.
ഫോണ്‍ :  9188119403.    

date