Skip to main content
ധാതുലവണ മിശ്രിതം വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ നിര്‍വഹിക്കുന്നു.

ധാതുലവണ മിശ്രിതം വിതരണം ചെയ്തു

 ഏനാദിമംഗലം ഗ്രാമപഞ്ചായത്തിലെ 2022-23 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെട്ട ക്ഷീര കര്‍ഷകര്‍ക്ക് ധാതുലവണ മിശ്രിതം വിതരണം ചെയ്തു. പാല്‍ ഉത്പാദന ക്ഷമത വര്‍ധിപ്പിക്കുന്നതിന് ആവശ്യമായിട്ടുള്ള കാത്സ്യം അടങ്ങിയ മിശ്രിതമാണ് വിതരണം ചെയ്തത്. രണ്ടു ലക്ഷം രൂപ അടങ്കല്‍ വകയിരുത്തിയിട്ടുള്ള പദ്ധതി പ്രകാരം ക്ഷീരകര്‍ഷകന് ഏഴു കിലോ വരുന്ന മിശ്രിതം വിതരണം ചെയ്യും.
വിതരണ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി. രാജഗോപാലന്‍ നായര്‍ നിര്‍വഹിച്ചു. വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ സാം വാഴോട് അധ്യക്ഷത വഹിച്ചു. വെറ്ററിനറി സര്‍ജന്‍ ഡോ. നീലിമ, ജനപ്രതിനിധികള്‍, ക്ഷീരകര്‍ഷകര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date