Post Category
കൊച്ചു പമ്പ ഡാം തുറക്കും
ശബരിമല കുംഭ മാസ പൂജയോട് അനുബന്ധിച്ചു പമ്പാ നദിയില്‍ ജല ലഭ്യത ഉറപ്പാക്കാനും നദി ശുചീകരണത്തിനായും കൊച്ചു പമ്പ ഡാമില്‍ നിന്നും പ്രതിദിനം 25,000 ഘന മീറ്റര്‍ ജലം തുറന്നു വിടുന്നതിന് കക്കാട് സീതത്തോട് കെഎസ്ഇബി ഡാം സേഫ്ടി ഡിവിഷന് എക്സിക്യുട്ടീവ് എന്‍ജിനിയര്‍ക്ക് അനുമതി നല്കി ജില്ലാ കളക്ടറും ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴ്സണുമായ ഡോ. ദിവ്യ എസ് അയ്യര്‍ ഉത്തരവായി. ഫെബ്രുവരി 12 മുതല്‍ ഫെബ്രുവരി 17 വരെയാണ് അനുമതി. പമ്പാ ത്രിവേണി സ്നാന സരസിലും, പമ്പ നദിയില്‍ ഇറങ്ങുന്ന ശബരിമല തീര്‍ഥാടകരും ജാഗ്രത പുലര്‍ത്തണം.
date
- Log in to post comments