Skip to main content
തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കായുള്ള 2022-23 വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം ചെയ്യുന്നതിനും 2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട മുന്‍ഗണനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായും പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ സംസാരിക്കുന്നു.

തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി പ്രവര്‍ത്തനം സമയബന്ധിതമായി പൂര്‍ത്തീകരിക്കണം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിലവിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുവാന്‍ ഒന്നര മാസം മാത്രമുള്ള സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും സമയബന്ധിതമായി

x

നിലവിലെ സാമ്പത്തിക വര്‍ഷം അവസാനിക്കുവാന്‍ ഒന്നര മാസം മാത്രമുള്ള സാഹചര്യത്തില്‍ തദ്ദേശസ്ഥാപനങ്ങള്‍ പദ്ധതി പ്രവര്‍ത്തനം ഊര്‍ജിതമാക്കണമെന്നും സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്നും ജില്ലാ ആസൂത്രണ സമിതി ചെയര്‍പേഴ്‌സണും ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ അഡ്വ. ഓമല്ലൂര്‍ ശങ്കരന്‍ പറഞ്ഞു. തദ്ദേശ ഭരണസ്ഥാപനങ്ങള്‍ക്കായുള്ള 2022-23 വാര്‍ഷിക പദ്ധതി പുരോഗതി അവലോകനം ചെയ്യന്നതിനും 2023-24 വാര്‍ഷിക പദ്ധതി രൂപീകരണവുമായി ബന്ധപ്പെട്ട മുന്‍ഗണനാ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായും പത്തനംതിട്ട കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന ജില്ലാ ആസൂത്രണ സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലൈഫ് മിഷന്‍ പദ്ധതിയില്‍ ഇതുവരെ കരാര്‍ വച്ചിട്ടില്ലാത്ത പഞ്ചായത്തുകള്‍ അതിനുള്ള അടിയന്തരനടപടി സ്വീകരിക്കണം. വന്യ ജീവികളില്‍ നിന്ന് കൃഷിയെ സംരക്ഷിക്കുന്നതിന്
വേലി കെട്ടുന്നതിനുള്ള നടപടി ത്രിതല പഞ്ചായത്തുകള്‍ ചേര്‍ന്ന് പൂര്‍ത്തിയാക്കണം. ജില്ലയെ സമ്പൂര്‍ണ ശുചിത്വത്തില്‍ എത്തിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കണം. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ കാലതാമസം കൂടാതെ പൂര്‍ത്തിയാക്കണം. നെല്‍കൃഷി മേഖലയിലെ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ തീര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഹരിത കര്‍മ്മ സേനയ്ക്ക് ഖരമാലിന്യങ്ങള്‍ നീക്കം ചെയ്യാന്‍ ഇലക്ട്രിക് വാഹനങ്ങള്‍ നല്‍കുന്ന ജില്ലാ പഞ്ചായത്ത് പദ്ധതിയുടെ ആദ്യഘട്ടമായി 20 വാഹനങ്ങള്‍ മാര്‍ച്ച് മാസം വിതരണം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പദ്ധതി നടത്തിപ്പിലെ പ്രായോഗിക പ്രശ്‌നങ്ങള്‍ സംബന്ധിച്ചും 2023-24 വാര്‍ഷിക പദ്ധതി മുന്‍ഗണനാ വിഷയങ്ങളുടെ കരട് നിര്‍ദേശങ്ങളും യോഗത്തില്‍ ചര്‍ച്ച ചെയ്തു. 
ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ് അയ്യര്‍, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ സാബു സി മാത്യു, ജില്ലാ ആസൂത്രണ സമിതി അംഗങ്ങള്‍, തദ്ദേശസ്ഥാപന അധ്യക്ഷന്മാര്‍, സെക്രട്ടറിമാര്‍,  ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.

 

date