Skip to main content

ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നു

തളിപ്പറമ്പ കില അന്താരാഷ്ട്ര നേതൃപഠന കേന്ദ്രം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് പോളിസി ആന്റ് ലീഡർഷിപ്പ് കോളേജിലെ കണ്ണൂർ സർവകലാശാല അംഗീകാരമുള്ള എം എ സോഷ്യൽ എന്റർപ്രണർഷിപ്പ് ആന്റ് ഡവലപ്‌മെന്റ്, എം എ പബ്ലിക്ക് പോളിസി ആന്റ് ഡവലപ്‌മെന്റ്, എം എ ഡീസെൻട്രലൈസേഷൻ ആന്റ് ലോക്കൽ ഗവേണൻസ് എന്നീ പി ജി കോഴ്‌സുകളിലേക്ക് ഗസ്റ്റ് ലക്ചറർമാരുടെ പാനൽ തയ്യാറാക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
ലോക്കൽ ഗവേണൻസ് ആന്റ് ഡവലപ്‌മെന്റ്, ഡവലപ്‌മെന്റ് സ്റ്റഡീസ്, സ്റ്റാറ്റിസ്റ്റിക്‌സ്, ലോക്കൽ ഡവലപ്‌മെന്റ് സ്റ്റഡീസ്, ഇക്കണോമിക്‌സ്, ഇൻഡസ്ട്രിയൽ ഇക്കണോമിക്‌സ്, പബ്ലിക് ഫിനാൻസ്/കോമേഴ്‌സ്, അഗ്രികൾച്ചർ, മാനേജ്‌മെന്റ്, ലോ, എജുക്കേഷൻ, സോഷ്യൽ എന്റർപ്രണർഷിപ്പ്, പൊളിറ്റിക്കൽ സയൻസ്, പബ്ലിക് അഡ്മിനിസ്‌ട്രേഷൻ, റൂറൽ ഡവലപ്‌മെന്റ്, റീജ്യണൽ പ്ലാനിങ്, അർബൻ ഗവേണൻസ്, ജെൻഡർ സ്റ്റഡീസ്, വുമൺ സ്റ്റഡീസ്, സോഷ്യൽ വർക്ക്, സോഷേ്യാളജി, ഇന്റർനാഷണൽ റിലേഷൻസ്, ക്ലൈമറ്റ് ചെയിഞ്ച്, ഡിസാസ്റ്റർ എന്നീ വഷയങ്ങളിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത.  കൂടാതെ പിഎച്ച് ഡി, നെറ്റ്, എം ഫിൽ എന്നിവയിലേതെങ്കിലും നിർബന്ധം.
ബന്ധപ്പെട്ട വിഷയങ്ങളിൽ അധ്യാപന പരിചയം, ലോക്കൽ ഗവേണൻസ്, സാമൂഹിക സംരംഭകത്വം എന്നിവയിൽ പ്രവൃത്തി പരിചയം, അനുബന്ധ വിഷയങ്ങളിൽ പ്രസിദ്ധീകരണങ്ങൾ എന്നിവ അഭിഷഷണീയം. അപേക്ഷാ ഫോറവും  വിശദവിവരങ്ങളും www.kila.ac.in ൽ ലഭിക്കും. യോഗ്യരായവർ നിർദ്ദിഷ്ട മാതൃകയിലുള്ള പൂരിപ്പിച്ച അപേക്ഷ മാർച്ച് 20നകം കില വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യണം.

date