Skip to main content

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയിൽ ബിരുദ, ബിരുദാനന്തര പ്രവേശനം 31 വരെ

ശ്രീനാരായണഗുരു ഓപ്പൺ സർവകലാശാലയുടെ കണ്ണൂർ മേഖല കേന്ദ്രത്തിൽ 2022-2023 ജനുവരി-ഫെബ്രുവരി സെഷനിലെ വിവിധ ബിരുദ, ബിരുദാനന്തര പ്രോഗ്രാമുകളിലേക്ക് പ്രവേശനം തുടങ്ങി. കണ്ണൂർ, വയനാട്, കാസർകോട് ജില്ലകളിലുള്ളവർക്ക് ഈ മേഖലാ കേന്ദ്രത്തിൽ പ്രവേശനം നേടാം.
ബി എ ഇക്കണോമിക്‌സ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യോളജി, എം എ ഹിസ്റ്ററി, സോഷ്യോളജി കോഴ്‌സുകളിലേക്കാണ് ഇപ്പോൾ പ്രവേശനം. ഓൺലൈനായി മാർച്ച് 31 വരെ അപേക്ഷിക്കാം. പ്രവേശനയോഗ്യതയിൽ മിനിമം മാർക്ക്  നിബന്ധനയില്ല. 50 വയസ്സ് കഴിഞ്ഞവർക്ക് ടി സി നിർബന്ധമല്ല.
വിശദമായ നിർദേശങ്ങൾ സർവകലാശാലയുടെ വെബ്‌സൈറ്റായ www.sgou.ac.in ൽ ലഭിക്കും. ഓൺലൈൻ രജിസ്ട്രേഷനും, സ്‌പോട്ട് അഡ്മിഷനുമുള്ള സൗകര്യം, തലശ്ശേരി ബ്രണ്ണൻ കോളേജിൽ പ്രവർത്തിക്കുന്ന സർവകലാശാലയുടെ കണ്ണൂർ മേഖലാ കേന്ദ്രത്തിൽ ഏർപ്പെടുത്തിയിയിട്ടുണ്ട്. ഫോൺ:  8281087576.

 

date