Skip to main content

പ്രൊജക്ട് കമ്മീഷണർ നിയമനം

കാസർകോട് ജില്ലയിലെ സുസ്ഥിര പദ്ധതി, ജലജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നതിനായി പ്രൊജക്ട് കമ്മീഷണറെ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. ബി ടെക് (സിവിൽ), രണ്ടു വർഷത്തെ സിവിൽ എഞ്ചിനീയറിങ്/വാട്ടർ സപ്ലൈ പ്രൊജക്ടിൽ ജോലി ചെയ്ത പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. താൽപര്യമുള്ളവർ മാർച്ച് 14ന് രാവിലെ 10.30ന് കിനനൂർ കരിന്തളം പഞ്ചായത്ത് ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം. ഫോൺ: 0497 2707601, 8281112248.
 

date