Skip to main content

ഫാർമസിസ്റ്റ് നിയമനം

ജില്ലാ ഹോമിയോ മെഡിക്കൽ ഓഫീസിന്റെ കീഴിൽ പ്രവർത്തിക്കുന്ന സർക്കാർ ഹോമിയോ ഡിസ്പെൻസറി/ആശുപത്രികളിൽ താൽക്കാലിക ഒഴിവുകളിലേക്ക് ദിവസവേതനാടിസ്ഥാനത്തിൽ ഫാർമസിസ്സ് തസ്തികയിലേക്ക് നിയമനം നടത്തുന്നു. താൽപര്യമുള്ള എൻ സി പി/ സി സി പി കോഴ്സ് പാസായ ഉദ്യോഗാർഥികൾ മാർച്ച് 15ന് രാവിലെ 10.30 ന് ജില്ലാ മെഡിക്കൽ ഓഫീസി(ഹോമിയോ)ൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കുക. ഉദ്യോഗാർഥികൾ വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസ്സലും പകർപ്പും, ബയോഡാറ്റയും സഹിതം ഹാജരാകണം.
 

date